l o a d i n g

ഗൾഫ്

വടകരയില്‍ ഷാഫി പറമ്പിലിനെ തടഞ്ഞ സംഭവം: റിയാദ് ഒഐസിസി പ്രതിഷേധിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 27, 2025

വടകര: വടകര എം.പി ഷാഫി പറമ്പിലിനെതിരെ നടന്ന ആക്രമണ ശ്രമത്തിലും അസഭ്യവിളികളിലും ശക്തമായ പ്രതിഷേധവുമായി റിയാദ് ഒഐസിസി രംഗത്തെത്തി. പ്രദേശത്ത് നടന്ന ചടങ്ങില്‍ നിന്ന് മടങ്ങുന്നതിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എം.പിയെ തടഞ്ഞു നിര്‍ത്തുകയും അസഭ്യം വിളിക്കുകയും ചെയ്ത സംഭവമാണ് വിവാദമായത്.

ജനാധിപത്യ രീതികള്‍ക്ക് വിരുദ്ധമായും, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയുടെ മാന്യതയെ അപമാനിക്കാനുദ്ദേശിച്ചും നടത്തിയ ഇത്തരം പ്രവര്‍ത്തികള്‍ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ തെളിവ് മാത്രമാണ് എന്ന് റിയാദ് ഒഐസിസി പ്രസ്താവനയില്‍ ആരോപിച്ചു. വടകരയില്‍ ഇടതുപക്ഷം നേരിട്ട പരാജയം ഇപ്പോഴും അവര്‍ക്ക് സഹിക്കാനാകാത്തതുകൊണ്ടാണ് ജനപ്രതിനിധിയുടെ പ്രവര്‍ത്തനങ്ങളില്‍ തടസ്സം സൃഷ്ടിക്കുന്നത്.

വികസനവും ജനപ്രശ്‌നങ്ങളും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന എം.പിയെ കായികമായി തടഞ്ഞ നടപടി ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരായ ഗുരുതരമായ ആക്രമണമാണ്. ഇത്തരത്തിലുള്ള പ്രവണതകള്‍ക്കെതിരെ പൊതു സമൂഹം ഒന്നിച്ചു നിലകൊള്ളണം. ജനങ്ങളുടെ വിശ്വാസത്തെ അപമാനിക്കാന്‍ ഇത്തരം ആളുകളെ യാതൊരു കാരണവശാലും അനുവദിക്കുകയില്ലെന്നും റിയാദ് ഒഐസിസി പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം, പ്രതിഷേധക്കാരോട് നേരിട്ട് പ്രതികരിച്ച ഷാഫി പറമ്പില്‍ തന്റെ ഉറച്ച നിലപാടാണ് വ്യക്തമാക്കിയതെന്ന് റിയാദ് ഒഐസിസി വിലയിരുത്തി. സംഭവത്തില്‍ ജനങ്ങള്‍ക്കും സാമൂഹിക സംഘടനകള്‍ക്കും ഇടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സംഭവത്തിനെതിരെ വ്യാപകമായ പ്രതികരണങ്ങള്‍ തുടരുകയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026