l o a d i n g

ഗൾഫ്

കനത്ത ചൂട്: ബഹ്‌റൈനില്‍ ഈ വര്‍ഷം 800 ഓളം വാഹനങ്ങള്‍ക്ക് തീപ്പിടിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 28, 2025

മനാമ: കനത്ത ചൂടിനെതുടര്‍ന്ന് ബഹ്‌റൈനില്‍ ഈ വര്‍ഷം 800-ഓളം വാഹനങ്ങള്‍ക്ക് തീപ്പിടിച്ചു. അത്യുഷ്ണത്തെ തുടര്‍ന്ന് വാഹനങ്ങളില്‍ തീപിടിത്തം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശനമായ സുരക്ഷാ മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കിയിട്ടുള്ളത്.

കാറില്‍ പെര്‍ഫ്യൂം, ഹാന്‍ഡ് സാനിറ്റൈസര്‍, ലൈറ്റര്‍ തുടങ്ങിയ വസ്തുക്കള്‍ വെക്കുന്നത് സാധാരണ കാലാവസ്ഥയില്‍ ഒരു പ്രശ്നമേയല്ലായിരിക്കാം. പക്ഷെ ഈ കത്തുന്ന ചൂടില്‍ അവ തീപ്പിടിത്തമുണ്ടാക്കി മാരകമായ അപകടം വരുത്തിവെക്കുമെന്നാണു ബഹ്റൈനിലെ ഹിദ്ദ് പോലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ ഡോ. ഒസാമ ബഹാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പെട്രോളിയം, അല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ മറ്റ് വസ്തുക്കള്‍ എന്നിവ കാറില്‍ സൂക്ഷിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉയര്‍ന്ന താപനിലയില്‍ ഇത്തരം വസ്തുക്കള്‍ അഗ്നിബാധക്ക് കാരണമായിത്തീരാം. ഈ വര്‍ഷം ഇതുവരെ ഏകദേശം 800 വാഹനങ്ങളില്‍ തീപിടിത്തമുണ്ടായ സാഹചര്യത്തില്‍ അധികൃതര്‍ നല്‍കുന്ന ഈ ജാഗ്രതാ നിര്‍ദേശത്തിനു പ്രാധാന്യമേറെയുണ്ട്. തീപിടിക്കുന്നത് ഒഴിവാക്കാന്‍ വാഹനങ്ങളില്‍ അഗ്നിശമന ഉപകരണങ്ങള്‍ സൂക്ഷിക്കണമെന്നും ഡ്രൈവര്‍മാര്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. ഏകദേശം 8 ദിനാര്‍ വില വരുന്ന ഒരു അഗ്നിശമന ഉപകരണം വാങ്ങുന്നത് ഉപകാരപ്രദമാകും എന്നും അദ്ദേഹം പറഞ്ഞു.

വാഹനം ഓടിക്കുമ്പോള്‍ തീപിടിത്തമുണ്ടായാല്‍ പെട്ടെന്ന് തന്നെ റോഡിന്റെ വശത്തേക്ക് മാറ്റി നിര്‍ത്തുകയും എന്‍ജിന്‍ ഓഫ് ചെയ്ത് വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലേക്ക് മാറുകയും ചെയ്യണം. ശേഷം 999-ല്‍ വിളിച്ച് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെ വിവരമറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026