l o a d i n g

ഗൾഫ്

ഗാസക്ക് സഹായം: സൗദി അറേബ്യക്ക് നന്ദി അറിയിച്ച് ഗാസ നിവാസികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 28, 2025

ഗാസ- കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ വഴി സൗദി അറേബ്യ നല്‍കുന്ന സഹായത്തിന് ഗാസയിലെ നിരവധി ആളുകള്‍ നന്ദി അറിയിച്ചു. ഗാസയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് സൗദി സഹായം എത്തിച്ചത്.

കിംഗ് സല്‍മാന്‍ സെന്ററില്‍നിന്ന് ലഭിച്ച ഈ സഹായം, തങ്ങളുടെ ദുരിതങ്ങള്‍ ലഘൂകരിക്കാന്‍ സഹായിച്ചെന്ന് ഒരു ഗുണഭോക്താവ് പറഞ്ഞു. ഗാസയിലെ മോശമായ ജീവിത സാഹചര്യങ്ങള്‍ക്കിടയില്‍ സൗദിയുടെ സഹായം കൃത്യസമയത്ത് എത്തിയെന്ന് ഒരു രക്തസാക്ഷിയുടെ ഭാര്യ പറഞ്ഞു.

ഫലസ്തീന്‍ ജനതയെ പിന്തുണക്കുന്നതില്‍ സൗദി അറേബ്യ ഒരിക്കലും മടികാണിച്ചിട്ടില്ലെന്ന് മറ്റൊരു ഗുണഭോക്താവ് പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ സമയങ്ങളില്‍ സൗദി അറേബ്യ പലസ്തീനൊപ്പം നിന്നിട്ടുണ്ട്. പ്രത്യേകിച്ച് ഈ നിര്‍ണ്ണായക ഘട്ടത്തില്‍, ഗാസയില്‍ ആവശ്യമായ എല്ലാ ഭക്ഷ്യവസ്തുക്കളും എത്തിക്കാന്‍ സൗദി ശ്രമിച്ചു. ഭക്ഷണവും മരുന്നും ഇന്ധനവും വെള്ളവും വൈദ്യുതിയും ഉള്‍പ്പെടെയുള്ളവയുടെ ലഭ്യത കുറഞ്ഞത് ഗാസയിലെ ജനങ്ങള്‍ക്ക് വലിയ ദുരിതമുണ്ടാക്കിയിരുന്നു.

2007-ല്‍ സൗദി അറേബ്യ സ്ഥാപിച്ച ഒരു സ്‌കൂള്‍ ഷെല്‍ട്ടറിലാണ് അവര്‍ താമസിക്കുന്നത്. അനാഥരും രക്തസാക്ഷികളുടെ ഭാര്യമാരും വീടുകള്‍ നഷ്ടപ്പെട്ട നിരവധി ആളുകളും ഇവിടെ അഭയം തേടിയിട്ടുണ്ട്. ഈ ദുരിതസമയത്ത് ഗാസയിലെ ജനങ്ങള്‍ക്ക് സൗദി നല്‍കുന്ന സഹായത്തിന് അവര്‍ നന്ദി അറിയിച്ചു.

ഈ നിര്‍ണായക സാഹചര്യങ്ങളില്‍ തങ്ങളുടെ ദുരിതം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള സൗദി അറേബ്യയുടെ ഈ മാനുഷിക സഹായത്തിന് അവിടുത്തെ ഭരണനേതൃത്വത്തോടും സര്‍ക്കാരിനോടും ജനങ്ങളോടും ഗാസയിലെ ജനങ്ങള്‍ തങ്ങളുടെ നന്ദി അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026