l o a d i n g

ഗൾഫ്

യുഎഇയിലെ സിബിഎസ്ഇ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി അപാര്‍ ഐഡി നിര്‍ബന്ധമില്ല

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 28, 2025

ദുബായ്: യുഎഇയിലെ സിബിഎസ്ഇ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി അപാര്‍ ഐഡി (APAAR ID) നിര്‍ബന്ധമല്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഭരണപരമായ കാരണങ്ങള്‍കൊണ്ടും അതത് രാജ്യങ്ങളിലെ നിയമങ്ങള്‍കൊണ്ടും വിദേശത്തുള്ള സ്‌കൂളുകള്‍ക്ക് അപാര്‍ ഐഡിയില്‍നിന്ന് ഇളവ് നല്‍കിയിട്ടുണ്ടെന്ന് സിബിഎസ്ഇ എല്ലാ പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.
എന്റോള്‍ ചെയ്ത ഓരോ വിദ്യാര്‍ത്ഥിക്കും നല്‍കുന്ന ഒരു സവിശേഷ തിരിച്ചറിയല്‍ നമ്പറാണ് ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി (APAAR) അഥവാ അപാര്‍ ഐഡി. ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയം (എന്‍ഇപി) 2020 അനുസരിച്ച്, ഒരു വിദ്യാര്‍ത്ഥിയുടെ പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള പഠന പുരോഗതി രേഖപ്പെടുത്താന്‍ ഇത് സഹായിക്കുന്നു.

ഈ മാസം ആദ്യം, സിബിഎസ്ഇ പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ബോര്‍ഡ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപാര്‍ ഐഡി നിര്‍ബന്ധമാക്കിയിരുന്നു. ഇതിനുപിന്നാലെ വിദേശത്തുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയിലും ആശങ്കകള്‍ ഉയര്‍ന്നിരുന്നു. പേര്, പ്രായം, ജനനത്തീയതി, ലിംഗഭേദം, ഫോട്ടോ, ആധാര്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ അപാര്‍ ഐഡി ഉണ്ടാക്കുന്നതിന് ആവശ്യമാണ്.

എന്നാല്‍, വിദേശത്തുള്ള സ്‌കൂളുകള്‍ക്ക് ഇത് ബാധകമല്ലെന്ന് യുഎഇയിലെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ സ്ഥിരീകരിച്ചു. 'അപാര്‍ ഐഡി ഇന്ത്യയിലെ സ്‌കൂളുകള്‍ക്ക് മാത്രമുള്ളതാണ്, വിദേശത്തുള്ള സ്‌കൂളുകള്‍ക്ക് ഇത് ബാധകമല്ലെന്ന് സിബിഎസ്ഇ ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്,' ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.

അബുദാബിയിലെ ഷൈനിംഗ് സ്റ്റാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അഭിലാഷ സിംഗ് ഇക്കാര്യം ശരിവച്ചു. 'വിദേശ സ്‌കൂളുകള്‍ക്ക് അപാര്‍ ഐഡി ആവശ്യമില്ലെന്ന് സിബിഎസ്ഇ എല്ലാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. അപാര്‍ ഐഡിയുടെയും ആധാറിന്റെയും ആവശ്യകതയെക്കുറിച്ച് കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിരുന്ന ആശയക്കുഴപ്പങ്ങള്‍ ഇതോടെ അവസാനിക്കും,' അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026