l o a d i n g

ഇന്ത്യ

മണ്ണിടിച്ചില്‍: മലയാളികളുള്‍പ്പെട്ട സംഘം ഹിമാചലില്‍ കുടുങ്ങി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 31, 2025

ഷിംല: കനത്ത മഴയും മണ്ണിടിച്ചിലും റോഡുകള്‍ തകര്‍ന്നതോടെ മലയാളികളുള്‍പ്പെട്ട സംഘം ഹിമാചലില്‍ കുടുങ്ങി. വിനോദസഞ്ചാരത്തിന് പോയ 25 പേരടങ്ങുന്ന സംഘമാണ് ഹിമാചലിലെ പ്രതികൂല കാലാവസ്ഥയില്‍ പ്രദേശത്ത് കുടുങ്ങിയത്. ഇതില്‍ 18 പേര്‍ മലയാളികളാണെന്നാണ് വിവരം.

രണ്ട് ദിവസമായി മടങ്ങാനാവാതെ സംഘം ഹിമാചലില്‍ തങ്ങുകയാണ്. നോര്‍ക്ക വഴി ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സംഘത്തെ തിരികെ എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചു.

ആഗസ്ത് 25നാണ് സംഘം ഡല്‍ഹിയില്‍ നിന്ന് ഹിമാചലിലെ സ്പിറ്റി വാലിയിലേക്ക് പോയത്. പ്രദേശത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഷിംലയിലേക്കുള്ള റോഡ് തകര്‍ന്നിരുന്നു. ഇതോടെ സംഘം മടങ്ങാനാവാതെ ഹിമാചലില്‍ കുടുങ്ങുകയായിരുന്നു. കല്‍പ ഗ്രാമത്തിലെ ഹോട്ടലിലാണ് നിലവില്‍ സംഘമുള്ളതെന്നാണ് വിവരം.

സംഘം നിലവില്‍ സുരക്ഷിതരാണ്. എന്നാല്‍ വെള്ളവും ഭക്ഷണവുമുള്‍പ്പെടെ ആവശ്യ സാധനങ്ങളുടെ ലഭ്യത കുറവാണെന്നും എത്രയും പെട്ടെന്ന് തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും സംഘം അഭ്യര്‍ഥിച്ചു. മലയാളികള്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഹിമാചലില്‍ ഇപ്പോഴും മഴ തുടരുന്നുണ്ട്. പലയിടങ്ങളിലായി മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നാളെ വൈകുന്നേരത്തോടെ സംഘത്തെ ഷിംലയില്‍ എത്തിക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജൂണ്‍ 20ന് മണ്‍സൂണ്‍ ആരംഭിച്ചതിനുശേഷം സംസ്ഥാനത്ത് നിരവധി തവണയാണ് മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026