l o a d i n g

ഗൾഫ്

കുറഞ്ഞ ദിവസത്തെ ഹജ്ജിന് ഇന്ത്യയില്‍നിന്ന് 7352 തീര്‍ഥാടകര്‍ക്ക് അവസരം, കേരളത്തില്‍നിന്ന് 398 പേര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 1, 2025

മലപ്പുറം: അടുത്ത് വര്‍ഷത്തെ ഹജ്ജ് മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ ദിവസത്തെ ഹജ്ജിന് ഇന്ത്യയില്‍നിന്ന് 7352 തീര്‍ഥാടകര്‍ക്ക് അവസരം ലഭിച്ചു. ഇതില്‍ 398 പേര്‍ കേരളത്തില്‍നിന്നുള്ളവരാണ്. ഹജ്ജ് കര്‍മം 20 മുതല്‍ 22 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി മടങ്ങുന്നതാണ് ഷോര്‍ട്ട് ടേം ഹജ്ജ്. 2026ലെ ഹജ്ജ് മുതലാണ് ഇത് ആരംഭിക്കുന്നത്.
ഇത്തവണ അപേക്ഷാ സമര്‍പ്പണത്തില്‍ തന്നെ വെബ്സൈറ്റില്‍ ഷോര്‍ട്ട് ഹജ്ജ് പാക്കേജ് ഒപ്ഷന്‍ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ക്കായി പ്രത്യേക നറുക്കെടുപ്പില്ല. മുഴുവന്‍ അപേക്ഷകരേയും ഉള്‍പ്പെടുത്തിയാണ് നറുക്കെടുപ്പ്.

ഇവരോടും ആദ്യഗഡു പണം സാധാരണ പോലെ അടക്കാനാണ് ആവശ്യപ്പെട്ടത്. അവസാന ഗഡുക്കളില്‍ വ്യത്യാസമുണ്ടായേക്കും. ഹജ്ജ് കര്‍മങ്ങളും മദീന സന്ദര്‍ശനവും 20 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന രീതിയിലാണ് യാത്ര ക്രമീകരിക്കുക.

കേന്ദ്ര ഹജ്ജ് കമ്മിറ്റി 10,000 സീറ്റുകളാണ് ഷോര്‍ട്ട് ടേം ഹജ്ജ് വിഭാഗത്തില്‍ നല്‍കുമെന്ന് അറിയിച്ചിരുന്നത്. കൂടിയാല്‍ നറുക്കെടുപ്പ് നടത്തും. എന്നാല്‍ അവസരം ലഭിച്ചവര്‍ പതിനായിരത്തില്‍ താഴെയാണ്. കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചത് ഡല്‍ഹിയില്‍ നിന്നാണ്. 2200 തീര്‍ഥാടകരാണ് ഡല്‍ഹിയില്‍നിന്ന് യാത്ര തിരിക്കുക. മുംബൈയില്‍ നിന്ന് 1985 പേരും, ഹൈദരാബാദില്‍ നിന്ന് 1104 പേരും യാത്ര തിരിക്കും. കേരളത്തില്‍ നിന്നുള്ള 398 തീര്‍ഥാടകര്‍ കൊച്ചി വഴിയാണ് യാത്ര പുറപ്പെടുക.

ആദ്യമായാണ് ഹജ്ജ് കമ്മിറ്റി ഈ വര്‍ഷം 20 മുതല്‍ 22 ദിവസത്തെ ഹജ്ജ് പാക്കേജ് നടപ്പാക്കുന്നത്. സാധാരണ 40 മുതല്‍ 44 ദിവസം വരെയാണ് ഹജ്ജ് കര്‍മങ്ങള്‍ക്ക് സൗദി അറേബ്യയില്‍ തങ്ങാനുള്ള സമയപരിധി. വിദേശത്ത് ജോലി ചെയ്യുന്നവര്‍, പ്രൊഫഷണലുകള്‍, പ്രായമായവര്‍, ദീര്‍ഘ ദിവസ യാത്രക്ക് ബുദ്ധിമുട്ടുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഈ പാക്കേജ് ആശ്വാസമാകും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026