l o a d i n g

ഇന്ത്യ

ജീവിതം മാറ്റിമറിച്ച ആ ഫോണ്‍ കാള്‍: ശുഭം ഇനി നിര്‍മാണതൊഴിലാളിയല്ല, മെഡിക്കല്‍ വിദ്യാര്‍ഥി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 1, 2025

ബംഗളൂരു- കര്‍ണാടകയിലെ ബംഗളൂരുവില്‍ നിര്‍മാണത്തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്ന ശുഭം സബര്‍ എന്ന 19-കാരന് നീറ്റ് പരീക്ഷയില്‍ ഉജ്ജ്വല വിജയം. ജൂണ്‍ 14-ന് ജോലി സ്ഥലത്തായിരിക്കുമ്പോഴാണ് താന്‍ നീറ്റ് പരീക്ഷയില്‍ വിജയിച്ച വിവരം ശുഭം അറിയുന്നത്. കഠിനാധ്വാനത്തിന്റെ ക്ഷീണം മുഴുവന്‍ മായ്ച്ചുകളയുന്നതായിരുന്നു ആ ഫോണ്‍ കോള്‍.

'എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി. ഞാന്‍ ഡോക്ടറാകാന്‍ പോകുകയാണെന്ന് എന്റെ മാതാപിതാക്കളോട് പറഞ്ഞു,' ശുഭം സബര്‍ ഓര്‍മ്മിക്കുന്നു. 'പിന്നീട് എന്റെ കരാറുകാരനെ വിവരമറിയിക്കുകയും ഞാന്‍ സ്വരുക്കൂട്ടിയ പണം ആവശ്യപ്പെടുകയും ചെയ്തു.'

ഒഡിഷയിലെ ഖുര്‍ദ ജില്ലയിലെ മുദുലിദിയ ഗ്രാമത്തിലെ ഒരു കര്‍ഷകന്റെ മകനാണ് ശുഭം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു കുടുംബത്തില്‍ നിന്നാണ് ശുഭം വരുന്നത്. പഠനത്തില്‍ മിടുക്കനായ ശുഭം പത്താം ക്ലാസ്സില്‍ 84% മാര്‍ക്ക് നേടിയിരുന്നു. തുടര്‍ന്ന് പ്ലസ് വണ്‍, പ്ലസ് ടു പഠനത്തിനായി ഭുവനേശ്വറിലെ ബി.ജെ.ബി. കോളേജില്‍ ചേര്‍ന്നു. ഈ സമയത്താണ് ഡോക്ടറാകാനുള്ള ആഗ്രഹം ഉണ്ടാകുന്നത്.

നീറ്റ് പരീക്ഷ എഴുതിയ ശേഷം, ബംഗളൂരുവിലേക്ക് പോവുകയും അവിടെ നിര്‍മാണത്തൊഴിലാളിയായി മൂന്ന് മാസത്തോളം ജോലി ചെയ്യുകയും ചെയ്തു. ഈ സമയത്ത് സ്വരുകൂട്ടിയ പണം ഉപയോഗിച്ചാണ് അദ്ദേഹം നീറ്റ് പരിശീലനത്തിനും, പിന്നീട് എം.ബി.ബി.എസ് പ്രവേശനത്തിനും ആവശ്യമായ പണം കണ്ടെത്തിയത്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 18,212-ാം റാങ്ക് നേടിയ ശുഭത്തിന് ഒഡിഷയിലെ ബെറാംപൂരിലുള്ള മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ പ്രവേശനം ലഭിച്ചു.

തന്റെ പഞ്ചായത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ആദ്യത്തെ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് ശുഭം. ഈ വിജയം കഠിനാധ്വാനത്തിനും നിശ്ചയദാര്‍ഢ്യത്തിനും ലഭിച്ച അംഗീകാരമായി നാട്ടുകാര്‍ കാണുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026