l o a d i n g

ഗൾഫ്

സര്‍ക്കാര്‍ നടപടി: റിയാദില്‍ വാടക നിരക്കില്‍ ഇളവിന്റെ സൂചനകള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 2, 2025

റിയാദ്: സൗദിയുടെ തലസ്ഥാന നഗരവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് കെട്ടിടങ്ങളുടെ വാടക നിരക്കില്‍ നേരിയ കുറവ്. വില്ല അപാര്‍ട്മെന്റ് വാടകകള്‍ റിയാദില്‍ കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. അതിനാണിപ്പോള്‍ ഇടിവ് സംഭവിക്കാന്‍ തുടങ്ങിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സൗദി റിയല്‍ എസ്റ്റേറ്റ് സ്റ്റോക് എക്സ്ചേഞ്ചിന്റെ കണക്ക് പ്രകാരം ശരാശരി 40 ശതമാനം വരെയാണ് ഇടിവ്. വാടക കുറക്കാനുള്ള സൗദി ഭരണകൂടത്തിന്റെ പ്രത്യേക പദ്ധതികള്‍ക്ക് പിന്നാലെയാണ് നിരക്കിടിവ് ഉണ്ടായിട്ടുള്ളത്. അതില്‍ പ്രധാനം സൗദി കിരീടാവകാശിയുടെ നിര്‍ദേശ പ്രകാരം ഒഴിഞ്ഞു കിടക്കുന്ന റിയാദിലെ ഭൂപ്രദേശത്തിന് വന്‍ നികുതി ചുമത്താനുള്ള നടപടിയാണ്. ഇതോടെ ഭൂമിയില്‍ കെട്ടിടം പണിയാന്‍ ഉടമസ്ഥര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

നേരത്തെ 12,000 നു ലഭിച്ചിരുന്നു രണ്ടു മുറികളുള്ള ഫ്‌ളാറ്റുകള്‍ക്ക് ഇപ്പോള്‍ 20,000-25,000 കൊടുക്കണം. ഇതിനുമുകളിലേക്കു വാടക വരുന്ന കെട്ടിടങ്ങളുടെ നിരക്കില്‍ വന്‍ വധനയാണുണ്ടായിരുന്നത്. ഇതു പലര്‍ക്കും താങ്ങാനാവുന്നതായിരുന്നില്ല. സര്‍ക്കാരിന്റെ പുതിയ നടപടിയില്‍ ഇനിയും ആശ്വാസം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. വാടകക്കു പുറമെ ജീവത ചെലവും വര്‍ധിച്ചത് പല കുടുംബങ്ങളെയും സാമ്പത്തികമായി തളര്‍ത്തിയിരിക്കുകയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026