l o a d i n g

ഇന്ത്യ

കീഴുദ്യോഗസ്ഥയുമായി ബന്ധം: നെസ്ലെ സിഇഒ യെ പുറത്താക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 2, 2025

സൂറിച്ച്: നെസ്ലെ സിഇഒ ലോറന്റ് ഫ്രീക്‌സിനെ സ്ഥാനത്തുനിന്ന് പുറത്താക്കി. ഒരു കീഴുദ്യോഗസ്ഥയുമായി ഉണ്ടായിരുന്ന അവിഹിത ബന്ധം കമ്പനിയെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി. നെസ്ലെയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഫിലിപ്പ് നാവ്രത്തില്‍ പുതിയ സിഇഒ ആയി ചുമതലയേറ്റു.

കമ്പനിയിലെ ആഭ്യന്തര അന്വേഷണത്തിലാണ് ഫ്രീക്‌സിന്റെ നടപടി പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്ന് കണ്ടെത്തിയത്. ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് അനുസരിച്ച്, ആഭ്യന്തരമായി ഉയര്‍ന്ന ആശങ്കകളെ തുടര്‍ന്നാണ് ഡയറക്ടര്‍ ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ടത്. നെസ്ലെ ചെയര്‍മാന്‍ പോള്‍ ബള്‍ക്ക്, ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ പാബ്ലോ ഇസ്ല എന്നിവരുടെ മേല്‍നോട്ടത്തില്‍, പുറത്തുനിന്നുള്ള നിയമോപദേശകരുടെ സഹായത്തോടെയാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ഒരു കീഴുദ്യോഗസ്ഥയുമായി ഫ്രീക്‌സ് അടുപ്പം പുലര്‍ത്തിയിരുന്നെന്നും ഇത് കമ്പനി ചട്ടങ്ങളുടെ ലംഘനമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

''ഇതൊരു അനിവാര്യമായ തീരുമാനമായിരുന്നു,'' നെസ്ലെ ചെയര്‍മാന്‍ പോള്‍ ബള്‍ക്ക് പ്രസ്താവനയില്‍ പറഞ്ഞു. കമ്പനിയുടെ മൂല്യങ്ങളും ധാര്‍മിക നിലവാരവും വിട്ടുവീഴ്ച ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ''നെസ്ലെ കമ്പനിയുടെ അടിത്തറ അതിന്റെ മൂല്യങ്ങളും ഭരണനയങ്ങളുമാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് പതിറ്റാണ്ടിലേറെയായി നെസ്ലെയുടെ ഭാഗമായ ഫിലിപ്പ് നാവ്രത്തിനെയാണ് ഫ്രീക്‌സിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുത്തത്. 2001-ല്‍ ഇന്റേണല്‍ ഓഡിറ്ററായി നെസ്ലെയില്‍ ചേര്‍ന്ന അദ്ദേഹം, മധ്യ അമേരിക്കയിലെ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ച ശേഷം ഗ്ലോബല്‍ കോഫി ബിസിനസിലേക്ക് മാറി. 2020-ല്‍ നെസ്ലെയുടെ കോഫി സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റില്‍ അംഗമാവുകയും, നാല് വര്‍ഷത്തിന് ശേഷം നെസ്പ്രസ്സോ ഡിവിഷന്റെ സിഇഒ ആയി നിയമിതനാവുകയും ചെയ്തു. കമ്പനിയിലെ പരിചയസമ്പത്തും വിവിധ മേഖലകളിലുള്ള പ്രവര്‍ത്തനവും ഉന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമായി.

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയും ആഗോള വ്യാപാര സമ്മര്‍ദ്ദങ്ങളും നെസ്ലെക്ക് വെല്ലുവിളിയുയര്‍ത്തുന്ന ഘട്ടത്തില്‍, നാവ്രത്തിലിന്റെ നിയമനം കമ്പനിയുടെ തുടര്‍ച്ച ഉറപ്പാക്കുമെന്ന് വ്യവസായ നിരീക്ഷകര്‍ വിലയിരുത്തുന്നു. നെസ്പ്രസ്സോ ബ്രാന്‍ഡിനെ വിജയകരമായി നയിച്ച അദ്ദേഹത്തിന്റെ അനുഭവം, വളര്‍ച്ചയും ചെലവ് നിയന്ത്രണവും സംബന്ധിച്ച വെല്ലുവിളികള്‍ നേരിടാന്‍ നെസ്ലെയെ സഹായിക്കുമെന്നാണ് കരുതുന്നത്.

ഫോട്ടോ: ലോറന്റ് ഫ്രീക്‌സ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026