l o a d i n g

ഗൾഫ്

സൗദി മന്ത്രിസഭായോഗം: ഇ-സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ രൂപീകരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 3, 2025

റിയാദ്: ഭരണപരമായ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ദേശീയ തന്ത്രങ്ങള്‍ വികസിപ്പിക്കുന്നതിനും ആധുനിക കായിക മേഖലയെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ട് സൗദി അറേബ്യന്‍ മന്ത്രിസഭായോഗം സുപ്രധാന തീരുമാനങ്ങളെടുത്തു. റിയാദില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അധ്യക്ഷത വഹിച്ചു.

ഗെയിമിംഗ്, ഇ-സ്‌പോര്‍ട്‌സ് വ്യവസായങ്ങളുടെ ആഗോള ഹബ്ബായി സൗദിയെ മാറ്റുന്നതിന്റെ ഭാഗമായി, ഇ-സ്‌പോര്‍ട്‌സ് വേള്‍ഡ് കപ്പ് ഫൗണ്ടേഷന്റെ ട്രസ്റ്റി ബോര്‍ഡ് രൂപീകരിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി. മൂന്ന് വര്‍ഷത്തേക്കുള്ള ഈ ബോര്‍ഡിന്റെ ചെയര്‍മാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനായിരിക്കും.
ഒക്ടോബര്‍ 27 മുതല്‍ 30 വരെ റിയാദില്‍ നടക്കുന്ന 'ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ്' സമ്മേളനത്തിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രക്ഷാധികാരിയാകുമെന്നും മന്ത്രിസഭ അറിയിച്ചു. 'സമൃദ്ധിയുടെ താക്കോല്‍' എന്ന വിഷയത്തില്‍ നടക്കുന്ന ഈ സമ്മേളനം മനുഷ്യരാശിയുടെ ഭാവിക്കായി നിക്ഷേപം പ്രയോജനപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യും.

മേഖലയിലെയും ലോകത്തെയും പ്രധാന സംഭവവികാസങ്ങള്‍ മന്ത്രിസഭായോഗം വിലയിരുത്തി. പലസ്തീന്‍ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ പ്രത്യേകം ചര്‍ച്ച ചെയ്തു. ഗസ്സയിലെ ദുരന്തം അവസാനിപ്പിക്കുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും അന്താരാഷ്ട്ര സമൂഹവുമായി സഹകരിച്ച് സൗദി നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് യോഗത്തില്‍ സംസാരിച്ചു. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന സൗദിയുടെയും ഇറ്റലിയുടെയും സംയുക്ത പ്രസ്താവനയുടെ പ്രാധാന്യവും മന്ത്രിസഭ ഊന്നിപ്പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനില്‍ നിന്ന് തനിക്ക് ലഭിച്ച സന്ദേശത്തെക്കുറിച്ചും പലസ്തീന്‍ വൈസ് പ്രസിഡന്റ് ഹുസൈന്‍ അല്‍-ഷെയ്ഖുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും കിരീടാവകാശി മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026