l o a d i n g

കേരള

ഒന്നാംഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം താനൂരില്‍ മന്ത്രി നിര്‍വഹിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 3, 2025

മലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഒന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം സ്പോര്‍ട്സ്, ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ താനൂരില്‍ നിര്‍വഹിച്ചു. ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും മഹത്തായ മാതൃകയായ ഹജ്ജ് കര്‍മത്തിന് ഒരുങ്ങുന്നവര്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി അതിവിപുലമായ സാങ്കേതിക പരിശീലന ക്ലാസുകളാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. mര്‍ക്കാര്‍ ഒരുക്കിയ സംവിധാനങ്ങള്‍ ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്. മികച്ച സൗകര്യങ്ങളും സംവിധാനങ്ങളുമായി 600 ഓളം ട്രെയ്‌നിങ് ഓര്‍ഗനൈസര്‍മാര്‍ സംസ്ഥാനത്തുടനീളം സൗജന്യ സേവനം ചെയ്ത് വരുന്നുണ്ട്. ഹാജിമാരെ സഹായിക്കാനെന്ന പേരില്‍ മറ്റ് സംവിധാനങ്ങള്‍ ആവശ്യമില്ല. അപേക്ഷ സമര്‍പ്പണം, തുക അടക്കാന്‍ സമയം ദീര്‍ഘിപ്പിക്കല്‍, 2025 ലെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട് അവസരം ലഭിക്കാത്തവര്‍ക്ക് അടുത്ത വര്‍ഷം പ്രത്യേക പരിഗണന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന്റെയും ഹജ്ജ് കമ്മിറ്റിയുടെയും ഇടപെടലുകള്‍ ഏറെ ഫലപ്രദമായെന്നും ഹാജിമാര്‍ക്ക് സഹായകരമായെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ മലപ്പുറം ജില്ലാ കളക്ടറും ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസറുമായ വി.ആര്‍. വിനോദ് ആമുഖ പ്രഭാഷണം നടത്തി. ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ച പരിപാടിയില്‍ താനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ റഷീദ് മോര്യ, ഹജ്ജ് കമ്മിറ്റി മെമ്പര്‍മാരായ അഡ്വ. പി. മൊയ്തീന്‍കുട്ടി, മുഹമ്മദ് സക്കീര്‍ ഈരാറ്റുപേട്ട, ഒ.വി. ജാഫര്‍, ഷംസുദ്ധീന്‍ അരീഞ്ചിറ, അസിസ്റ്റന്റ് സെക്രട്ടറി ജാഫര്‍ കെ. കക്കൂത്ത്, നോഡല്‍ ഓഫീസര്‍ അസ്സയിന്‍ പി.കെ., ട്രെയിനര്‍ അബ്ദുല്‍ കരീം എന്നിവര്‍ സംസാരിച്ചു.

അമാനുള്ള മാസ്റ്റര്‍ വേങ്ങര, മുജീബ് മാസ്റ്റര്‍ കോഡൂര്‍, ഷാജഹാന്‍ എന്‍ പി, ജില്ലാ ട്രൈനിംഗ് ഓര്‍ഗനൈസര്‍ മുഹമ്മദ് റഊഫ് യു എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം കൈകാര്യം ചെയ്തു. ഹജ്ജ് കമ്മിറ്റി മെമ്പര്‍ അഷ്‌കര്‍ കോറാട് സ്വാഗതവും താനൂര്‍ മണ്ഡലം ട്രൈനിംഗ് ഓര്‍ഗനൈസര്‍ അബ്ദുല്‍ ലത്തീഫ് (ബാവ) നന്ദിയും പറഞ്ഞു.

താനൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള 356 പേര്‍ പരിശീലന ക്ലാസില്‍ സംബന്ധിച്ചു. വെയ്റ്റിംഗ് ലിസ്റ്റിലെ ക്രമനമ്പര്‍ 6000 വരെയുള്ളവര്‍ കൂടി ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026