l o a d i n g

ഇന്ത്യ

പുതിയ നികുതി ഘടന വാഹന വ്യവസായത്തിന് ഉത്തേജനമാകും, ചെറിയ വാഹനങ്ങള്‍ക്ക് വില കുറയും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 4, 2025



ന്യൂദല്‍ഹി - കേന്ദ്രസര്‍ക്കാര്‍ പുതിയ നികുതി ഘടന പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ വാഹനവ്യവസായത്തില്‍ സുപ്രധാന മാറ്റങ്ങള്‍ പ്രതീക്ഷിച്ച് വിപണി. ചരക്കുസേവനനികുതി (ജിഎസ്ടി) 5, 18, 40 എന്നിങ്ങനെ മൂന്ന് സ്ലാബുകളായി വിഭജിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം, ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ ഗുണപരമായ സ്വാധീനം ചെലുത്തും. നിലവിലുള്ള 12, 28 സ്ലാബുകള്‍ ഒഴിവാക്കി ബഹുഭൂരിപക്ഷം സാധനങ്ങളെയും സേവനങ്ങളെയും 5, 18 സ്ലാബിലേക്കു മാറ്റിയതിനാല്‍ രാജ്യത്തുടനീളമുള്ള കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും വിലയില്‍ മാറ്റം വരും.

1200 സിസിയില്‍ താഴെയുള്ള പെട്രാള്‍കാറുകളുടെയും 1500 സിസിയില്‍താഴെയുള്ള ഡീസല്‍ കാറുകളുടെയും നികുതി 28-ല്‍നിന്ന് 18 ശതമാനമാക്കിയാണ് കുറച്ചത്. അതിനുമുകളിലുള്ള കാറുകള്‍ക്ക് 40 ശതമാനമാണ് നികുതി. 350 സിസിക്ക് തുല്യമോ അതില്‍ താഴെയോ ഉള്ള ബൈക്കുകളുടെ ജിഎസ്ടിയും 28-ല്‍നിന്ന് 18 ശതമാനമാക്കിയിട്ടുണ്ട്.

ചെറിയ കാറുകള്‍ക്കും എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിളുകള്‍ക്കും വില ഗണ്യമായി കുറയും. 1200 സിസിയില്‍ താഴെയുള്ള പെട്രോള്‍, എല്‍പിജി, സിഎന്‍ജി കാറുകള്‍ക്കും 1500 സിസിയില്‍ താഴെയുള്ള ഡീസല്‍ കാറുകള്‍ക്കും (4000 മില്ലിമീറ്ററില്‍ താഴെ നീളമുള്ളവ) നിലവിലെ 28 ശതമാനത്തിന് പകരം 18 ശതമാനം ജിഎസ്ടി ആയിരിക്കും. ഇതോടെ മാരുതി സ്വിഫ്റ്റ്, വാഗണ്‍ ആര്‍, ഹ്യുണ്ടായ് ഐ20, ടാറ്റ ആള്‍ട്രോസ്, റെനോ ക്വിഡ്, ഹ്യുണ്ടായ് എക്സ്റ്റര്‍ തുടങ്ങിയ മോഡലുകളുടെ വില കുറയും. 350 സിസി വരെയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഹീറോ സ്‌പ്ലെന്‍ഡര്‍, ഹോണ്ട ഷൈന്‍, ടിവിഎസ് അപ്പാച്ചെ, ബജാജ് പള്‍സര്‍ ശ്രേണി, കൂടാതെ ആര്‍ഇ ക്ലാസിക്, ഹണ്ടര്‍ 350 മോഡലുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

എന്നാല്‍, പുതിയ ഘടന പ്രീമിയം വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് തിരിച്ചടിയാണ്. 1200 സിസി പെട്രോള്‍ അല്ലെങ്കില്‍ 1500 സിസി ഡീസല്‍ എന്‍ജിനുകള്‍ക്ക് മുകളിലുള്ളതും 4000 മില്ലിമീറ്ററില്‍ കൂടുതല്‍ നീളമുള്ളതുമായ എല്ലാ ഇടത്തരം, വലിയ കാറുകള്‍ക്കും ഇനി 40 ശതമാനം ജിഎസ്ടി നല്‍കേണ്ടിവരും. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV700, ടൊയോട്ട ഫോര്‍ച്യൂണര്‍ തുടങ്ങിയ എസ്യുവികള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

350 സിസിയില്‍ കൂടുതലുള്ള മോട്ടോര്‍സൈക്കിളുകള്‍ക്കും 40 ശതമാനം നികുതി ഈടാക്കും. ഇത് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450, കെടിഎം ഡ്യൂക്ക് 390, ഹാര്‍ലി-ഡേവിഡ്സണ്‍ ത440, ട്രയംഫ് സ്പീഡ് 400 തുടങ്ങിയ മോഡലുകളുടെ വില വര്‍ധിപ്പിക്കും. നിലവില്‍, വലിയ കാറുകള്‍ക്ക് 28 ശതമാനം ജിഎസ്ടിയും 17 മുതല്‍ 22 ശതമാനം വരെ കോമ്പന്‍സേഷന്‍ സെസ്സും ഉണ്ട്. ഇത് മൊത്തം നികുതി ഭാരം ഏകദേശം 50 ശതമാനത്തോളം ആക്കുന്നു. പുതിയ 40 ശതമാനം നിരക്ക് ഈ പ്രക്രിയ ലഘൂകരിക്കുന്നു. അതായത് അധിക കോമ്പന്‍സേഷന്‍ സെസ് ഉണ്ടാകില്ല. അതിനാല്‍ മൊത്തത്തിലുള്ള നികുതി ഭാരം കുറയുന്നു.

കൂടാതെ, ബസുകള്‍, ട്രക്കുകള്‍, ആംബുലന്‍സുകള്‍ തുടങ്ങിയ വാണിജ്യ വാഹനങ്ങള്‍ക്ക് ഇനി 18 ശതമാനം ഏകീകൃത ജിഎസ്ടി ആയിരിക്കും. ഇതും 28 ശതമാനത്തില്‍നിന്ന് കുറച്ചതാണ്. 18 ശതമാനം ജിഎസ്ടിയോടെ മുച്ചക്രവാഹനങ്ങളും ഇതേ വിഭാഗത്തില്‍ വരും. എച്ച്എസ് കോഡുകള്‍ പരിഗണിക്കാതെ എല്ലാ ഓട്ടോ പാര്‍ട്‌സുകള്‍ക്കും 18 ശതമാനം ജിഎസ്ടി ആയിരിക്കും. 2025 സെപ്റ്റംബര്‍ 22 മുതല്‍ നികുതിയിലെ ഈ മാറ്റങ്ങളെല്ലാം പ്രാബല്യത്തില്‍ വരും. ഇത് വാഹന ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതോടൊപ്പം, കഴിഞ്ഞ പാദത്തില്‍ വ്യവസായത്തിലുണ്ടായ മന്ദഗതിയിലുള്ള വില്‍പനയ്ക്ക് ഉത്തേജനം നല്‍കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടി തുടരുമ്പോള്‍, മറ്റ് വിഭാഗങ്ങളിലെ നികുതി നിരക്ക് 18 ശതമാനം അല്ലെങ്കില്‍ 40 ശതമാനമാക്കി ആയി പരിഷ്‌കരിച്ചിട്ടുണ്ട്. റേറ്റിങ് ഏജന്‍സിയായ ക്രിസിലിന്റെ (crisil) റിപ്പോര്‍ട്ട് അനുസരിച്ച്, ആഭ്യന്തര പാസഞ്ചര്‍ വാഹന വ്യവസായത്തിലെ ഏകദേശം മൂന്നിലൊന്ന് വാഹനങ്ങള്‍ക്കും (ഇന്റേണല്‍ കംബസ്ഷന്‍, ഹൈബ്രിഡ് വാഹനങ്ങള്‍ ഉള്‍പ്പെടെ) ഏകദേശം 8.5% വില കുറയും. കൂടാതെ, മിക്കവാറും എല്ലാ ആഭ്യന്തര ഇരുചക്രവാഹനങ്ങള്‍ക്കും ഏകദേശം 7.8% വില കുറയും. അതേസമയം 350 സിസിക്ക് മുകളിലുള്ള വളരെ കുറച്ച് ഇരുചക്രവാഹനങ്ങള്‍ക്ക് 6.9% വില വര്‍ധനവുണ്ടാകും.

പാസഞ്ചര്‍ വാഹനങ്ങളുടെ കാര്യത്തില്‍, എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് (ഉദാ. വാഗണ്‍ ആര്‍), പ്രീമിയം ഹാച്ച്ബാക്ക് (ഉദാ. സ്വിഫ്റ്റ്), കോംപാക്റ്റ് സെഡാന്‍ (ഉദാ. സ്വിഫ്റ്റ് ഡിസയര്‍), 1200 സിസിയില്‍ താഴെയുള്ള പെട്രോള്‍ അല്ലെങ്കില്‍ 1500 സിസിയില്‍ താഴെയുള്ള ഡീസല്‍ സബ്-കോംപാക്റ്റ് എസ്യുവി (ഉദാ.പഞ്ച്) എന്നിവയുടെ വിലയില്‍ 8.5% കുറവുണ്ടാകുമെന്ന് ക്രിസില്‍ ഇന്റലിജന്‍സിലെ സീനിയര്‍ പ്രാക്ടീസ് ലീഡറും കണ്‍സള്‍ട്ടിങ് ഡയറക്ടറുമായ ഹേമല്‍ താക്കര്‍ പറഞ്ഞു.

'വലിയ സെഡാനുകള്‍ (ഉദാ. വിര്‍ടസ്), കോംപാക്റ്റ് എസ്യുവി (ഉദാ. ബ്രെസ്സ), മിഡ് എസ്യുവി (ഉദാ. ക്രെറ്റ), 1500 സിസിയില്‍ താഴെയുള്ള എംപിവി (ഉദാ. എര്‍ട്ടിഗ) എന്നിവയുടെ വിലയില്‍ ഏകദേശം 3.5% കുറവുണ്ടാകും. ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഹൈഡ്രജന്‍ വാഹനങ്ങള്‍ക്കും എല്ലാ ട്രാക്ടറുകള്‍ക്കും ഏകദേശം 6.3% വില കുറയും. മുച്ചക്രവാഹനങ്ങള്‍, ലഘു വാണിജ്യ വാഹനങ്ങള്‍, ഇടത്തരം, വലിയ വാണിജ്യ വാഹനങ്ങള്‍, ബസുകള്‍ എന്നിവയ്ക്ക് ഏകദേശം 7.8% വില കുറയും', ഹേമല്‍ താക്കര്‍ കൂട്ടിച്ചേര്‍ത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026