l o a d i n g

ഗൾഫ്

അബുദാബിയിലെ മലയാളി വിദ്യാര്‍ഥി അടക്കമുള്ള സംഘത്തിന്റെ കണ്ടെത്തല്‍ എഡിറ്റേഴ്‌സ് ചോയ്‌സായി അമേരിക്കന്‍ ഗവേഷണ ജേണലില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 5, 2025

ദുബായ്: മലയാളി വിദ്യാര്‍ഥിയുടെയും സംഘത്തിന്റെയും കണ്ടെത്തല്‍ എഡിറ്റേഴ്‌സ് ചോയ്‌സായി അമേരിക്കന്‍ ഗവേഷണ ജേണലില്‍ പ്രസിദ്ധീകരിച്ചു. അബുദാബി ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി ഇര്‍ഫാന്‍ കറുകപ്പാടത്താണ് ഈ മിടുക്കന്‍. പഠന പദ്ധതിയുടെ ഭാഗമായി പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ സുഡാന്‍ പൗരയായ ഡോ. സോഹ യൂസഫുമൊന്നിച്ച് ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലാണ് പ്രോജക്ട് ചെയ്തത്.

അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ലേസര്‍ മെഡിസിന്‍ ആന്‍ഡ് സര്‍ജറിയുടെ ഔദ്യോഗിക പിയര്‍ റിവ്യൂഡ് ജേണലായ ലേസേഴ്‌സ് ഇന്‍ സര്‍ജറി ആന്‍ഡ് മെഡിസിന്റെ ഓഗസ്റ്റ് മാസത്തെ എഡിറ്റേഴ്‌സ് ചോയ്‌സായാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. മെഷീന്‍ ലേണിങ്ങിന്റെ സാധ്യതകളും രാമന്‍ സ്‌പെട്രോസ്‌കോപ്പിയും ഉപയോഗിച്ച് ആരോഗ്യമുള്ള ടിഷ്യുകളെ ഇല്ലാത്തവയില്‍നിന്ന് വേര്‍തിരിച്ചറിയുന്ന മാതൃകയാണ് പ്രോജക്ട്.

ന്യൂറോ സര്‍ജറി, എല്ലു ചികിത്സ എന്നിവയില്‍ കൊഴുപ്പ്, പേശികള്‍, മജ്ജ, എല്ലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട കോശങ്ങളുടെ സ്ഥിതിയാണ് പഠിച്ചത്. ഓര്‍ത്തോപീഡിക് ന്യൂറോ സര്‍ജിക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുമ്പോള്‍ വിദഗ്ധര്‍ക്ക് കൂടുതല്‍ തെളിവുകളോടെയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സഹായകമാകുന്നതാണ് ഈ പഠനം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026