l o a d i n g

ഇന്ത്യ

ട്രംപിന്റെ വാക്കുകള്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യ-യു.എസ് ബന്ധം സവിശേഷം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 6, 2025

ന്യൂദല്‍ഹി- യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫ്രണ്ട് വിളിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇന്ത്യ-യുഎസ് ബന്ധത്തെക്കുറിച്ചുള്ള ട്രംപിന്റെ നല്ല വിലയിരുത്തലുകളെ താന്‍ അംഗീകരിക്കുന്നതായി മോദി പറഞ്ഞു. ഇന്ത്യയ്ക്കും യുഎസിനും വളരെ നല്ലതും ഭാവനാപരവും സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തമാണ് ഉള്ളതെന്ന് മോദി എക്സില്‍ എഴുതിയ പോസ്റ്റില്‍ വ്യക്തമാക്കി.

താരിഫ് വിവാദത്തിലും റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിയുടെ കാര്യത്തിലും ഇന്ത്യയുമായുള്ള നീരസം മാറ്റിവെച്ചാണ് വെള്ളിയാഴ്ച ട്രംപ് മോദിയെ വീണ്ടും പുകഴ്ത്തിയത്. 'ഞാന്‍ എപ്പോഴും മോദിയുടെ സുഹൃത്തായിരിക്കും. അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്. എന്നാല്‍ ഈ പ്രത്യേക നിമിഷത്തില്‍ അദ്ദേഹം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. എങ്കിലും ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ട്. അതിനാല്‍ വിഷമിക്കേണ്ടതില്ല, ചിലപ്പോള്‍ ചില ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നേയുള്ളൂ' - ബന്ധങ്ങളിലെ വിള്ളല്‍ ലഘൂകരിച്ച് ട്രംപ് പറഞ്ഞു.

റഷ്യന്‍ എണ്ണ വാങ്ങുന്നതും ചില ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവയും സംബന്ധിച്ച് വാഷിംഗ്ടണും ദല്‍ഹിയും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലാണ് ഈ പ്രതികരണങ്ങള്‍.

ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ മോദി, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ചൈനീസ് നേതാവ് ഷി ജിന്‍പിംഗ് എന്നിവര്‍ തമ്മില്‍ കണ്ടുമുട്ടിയതിന് ശേഷം, 'നമുക്ക് ഇന്ത്യയെയും റഷ്യയെയും നഷ്ടപ്പെട്ടുവെന്ന് തോന്നുന്നു. ചാനയുമായി അവര്‍ക്ക് നീണ്ടതും സമൃദ്ധവുമായ ഭാവി ഉണ്ടാകട്ടെ!'' എന്ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ ഒരു പഴയ ചിത്രം സഹിതം പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഇന്ത്യയെക്കുറിച്ചുള്ള നിലപാട് മാറ്റം വന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026