l o a d i n g

ഗൾഫ്

ജിദ്ദ അല്‍ഹുദാ മദ്രസ പ്രവേശനോത്സവം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 7, 2025

ജിദ്ദ: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദയുടെ കീഴിലുള്ള അല്‍ഹുദാ മദ്രസയുടെ പുതിയ അദ്ധ്യയന വര്‍ഷത്തിന് വര്‍ണശഭളമായ പ്രവേശനോത്സവത്തോടെ തുടക്കമായി. 1987ല്‍ പരിമിതമായ സൗകര്യങ്ങളുമായി ആരംഭിച്ച അല്‍ഹുദാ മദ്രസ ജിദ്ദയിലെ മലയാളി കുട്ടികള്‍ക്കായുള്ള ആദ്യത്തെ വ്യവസ്ഥാപിത മത വിദ്യാഭ്യാസ സ്ഥാപനമാണ്.

മദ്രസയുടെ ആരംഭ ഘട്ടം മുതലുള്ള ഗുണനിലവാരമുള്ള മത വിദ്യാഭ്യാസ രീതികള്‍ ഇന്നും നിലനിര്‍ത്തി പോരുന്നു. കോഴിക്കോട് ആസ്ഥാനമായി കെ.എന്‍.എം മര്‍ക്കസു ദ്ദഅവക്ക് കീഴില്‍ ശാസ്ത്രീയമായി രൂപകല്‍പന ചെയ്ത CIER സിലബസാണ് പിന്തുടരുന്നത്. കഴിവും പരിചയ സമ്പത്തുമുള്ള അദ്ധ്യാപക-അദ്ധ്യാപികമാരാണ് മദ്രസയുടെ കരുത്ത്.

ബുധന്‍, വ്യാഴം ദിവസങ്ങളിലായി ഒരു ബാച്ചും വെള്ളിയാഴ്ച മറ്റൊരു ബാച്ചുമായി പ്രവര്‍ത്തിക്കുന്ന മദ്രസയില്‍ നിലവില്‍ 400-ാളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ശനിയാഴ്ചകളില്‍ പുതിയ ബാച്ച് പരിഗണനയിലുണ്ട്. ഷറഫിയയില്‍, ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പെട്ടെന്ന് എത്തിപ്പെടാവുന്ന സ്ഥലത്ത് കുട്ടികള്‍ക്ക് കളിക്കാവുന്ന ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള വില്ലയിലാണ് അല്‍ഹുദാ മദ്രസ പ്രവര്‍ത്തിക്കുന്നത്.

പുതുതായി ചേര്‍ന്ന കുട്ടികളെ പ്രവേശനോത്സവത്തില്‍ പൂക്കളും മിഠായികളും നല്‍കി സ്വീകരിച്ചു. പരിപാടിക്ക് ആക്ടിംഗ് പ്രിന്‍സിപ്പല്‍ അബ്ദുഹിമാന്‍ ഫാറൂഖി, അധ്യാപകര്‍, കണ്‍വീനര്‍ അന്‍വര്‍ കടലുണ്ടി, ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സെന്റര്‍ സ്റ്റാഫുകള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പുതിയ വര്‍ഷത്തെ അഡ്മിഷന്‍ തുടരുന്നു. കുട്ടികളെ ചേര്‍ക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ മദ്രസ ഓഫീസില്‍ നേരില്‍ വന്ന് അഡ്മിഷന്‍ എടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്ലാ ദിവസങ്ങളിലും ഇസ്ലാഹി സെന്റര്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു. 057 246 6073.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026