l o a d i n g

ഇന്ത്യ

ബിഹാര്‍ മാതൃകയില്‍ ഇന്ത്യ മുഴുവന്‍ വോട്ടര്‍ സ്‌പെഷ്യന്‍ ഇന്റന്‍സീവ് റിവിഷന്‍ നടത്താന്‍ നീക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 7, 2025

ന്യൂഡല്‍ഹി: ബിഹാര്‍ മാതൃകയില്‍ ഇന്ത്യ മുഴുവന്‍ വോട്ടര്‍ സ്‌പെഷ്യന്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) നടപ്പാക്കാന്‍ നീക്കം. 2026 ജനുവരി 1 അടിസ്ഥാന യോഗ്യതാ തിയതിയായി കണക്കാക്കിയായിരിക്കും ഇതു നടപ്പാക്കുക. സെപ്റ്റംബര്‍ 10ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ചിട്ടുണ്ട്.

പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍, ഒരു ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1,200 ആയി പരിമിതപ്പെടുത്തല്‍, ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍, ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ എന്നിവരുടെ നിയമനം, പരിശീലനം എന്നീ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

ഇന്ത്യ മുഴുവന്‍ എസ്‌ഐആര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബിഹാര്‍ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിക്കുന്ന മാതൃകയില്‍ അപേക്ഷകള്‍ നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ വോട്ടര്‍മാര്‍ അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ടി വരുമെന്നാണ് സൂചന. രാജ്യമെമ്പാടും എസ്ഐആര്‍ നടത്താനുള്ള തീരുമാനം 2025 ജൂണ്‍ 24ലെ ഉത്തരവില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിരുന്നു.

ബിഎല്‍ഒമാര്‍ വഴിയായിരിക്കും വീടുകള്‍ സന്ദര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് അപേക്ഷാ ഫോമുകള്‍ വിതരണം ചെയ്യുക. ഇന്ത്യയൊട്ടാകെ ഈ പ്രക്രിയ നടപ്പിലാക്കും. തുടര്‍ന്ന് വോട്ടര്‍മാരുടെ ഒരു കരട് പട്ടിക കമ്മിഷന്‍ പ്രസിദ്ധീകരിക്കും. പരാതികളും എതിര്‍പ്പുകളും ഉണ്ടെങ്കില്‍ 25 ദിവസത്തിനുള്ളില്‍ ഇവ തീര്‍പ്പാക്കാനാണ് നീക്കം. തുടര്‍ന്ന് 2026 ജനുവരിയില്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026