l o a d i n g

ഗൾഫ്

ലോകത്ത് പ്രവാചകനെപ്പോലെ സ്‌നേഹിക്കപ്പെട്ട ഒരു മനുഷ്യനും കടന്നുപോയിട്ടില്ല - തന്‍സീര്‍ സ്വലാഹി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 7, 2025

ജിദ്ദ: പല മഹാന്മാരും ഈ ലോകത്ത് ജീവിച്ചു പോയിട്ടുണ്ടെങ്കിലും അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യെപ്പോലെ സ്വന്തം അനുയായികളാല്‍ സ്‌നേഹിക്കപ്പെടുന്ന ഒരു മനുഷ്യനും ഇന്നു വരെ കടന്നുപോയിട്ടില്ലെന്ന് ഐഎസ്എം മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് തന്‍സീര്‍ സ്വലാഹി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ 'അനുസരണമാണ് ഹുബ്ബുന്നബി, ആഘോഷങ്ങളല്ല' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വിശ്വാസിക്ക് തന്റെ മാതാപിതാക്കള്‍, മക്കള്‍, ബന്ധുക്കള്‍, സമ്പത്ത്, കച്ചവടം, വീടുകള്‍, സ്വന്തം ശരീരത്തിന്റെ താല്പര്യങ്ങള്‍ തുടങ്ങി സകലതിനെക്കാളും ഈ ലോക സൃഷ്ടാവിനെയും അവന്റെ പ്രവാചകനെയും അവന്റെ മാര്‍ഗത്തിലുള്ള ധര്‍മ്മസമരത്തെയും ഇഷ്ടപ്പെടുന്നത് വരെ അവന്‍ പൂര്‍ണ്ണ വിശ്വാസി ആവുകയില്ല എന്ന് പഠിപ്പിക്കുന്ന ഖുര്‍ആന്‍ വചനങ്ങളും പ്രവാചക അധ്യാപനങ്ങളും ജനങ്ങള്‍ പിന്തുടരുന്നത്‌കൊണ്ടാണ് ഇന്നും ലോകത്ത് പ്രവാചകനെ സ്‌നേഹിക്കാന്‍ വിശ്വാസികള്‍ തയ്യാറാകുന്നത്.

സ്വന്തം ശരീരവും ജീവനും നല്‍കി പ്രവാചകനെ സ്‌നേഹിച്ച അദ്ദേഹത്തിന്റെ സന്തത സഹചാരികളാരും തന്നെ ഇന്ന് നമ്മുടെ നാട്ടില്‍ കാണുന്നത് പോലുള്ള പ്രവാചക ജന്മദിന ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടില്ല. ആദ്യത്തെ 3 നൂറ്റാണ്ടുകള്‍ക്ക് ശേഷം പിന്നീടുണ്ടായ ഒരു പുത്തനാചാരമാണ് ഇതെന്ന് ആഘോഷിക്കുന്നവര്‍ പോലും സമ്മതിക്കുന്ന കാര്യമാണ്. ഒരു മനുഷ്യന് ജീവിതത്തില്‍ ലഭിക്കാവുന്ന ചെറുതും വലുതുമായ എല്ലാ നന്മകളും പഠിപ്പിച്ച പ്രവാചകന്‍ സ്വന്തം ജന്മദിനം എങ്ങനെ ആഘോഷിക്കണമെന്ന് പഠിപ്പിക്കാത്തത്‌കൊണ്ടാണ് ഓരോ നാട്ടിലും ഓരോ ആചാരങ്ങളുണ്ടാകുന്നതും ഓരോ വര്‍ഷവും പുതിയ പുതിയ രീതികള്‍ ഉണ്ടായി വരുന്നതെന്നും നാം മനസ്സിലാക്കണം. പ്രവാചകനോടുള്ള സ്‌നേഹംകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത് എന്നവകാശപ്പെടുന്നവര്‍ മക്കയിലെ ഖുറൈശികളുടെ ചരിത്രം ഓര്‍ക്കുന്നത് നന്നായിരിക്കും. ജീവിതകാലം മുഴുവന്‍ വിഗ്രഹാരാധനക്കെതിരെ പോരാടിയ ഇബ്രാഹിം നബിയുടെയും ഇസ്മായില്‍ നബിയുടെയും അനുയായികള്‍ എന്നവകാശപ്പെട്ടുകൊണ്ട് അവര്‍ കഅബയില്‍ ഈ രണ്ടാളുടെയും വിഗ്രഹങ്ങള്‍ സ്ഥാപിച്ച് ആരാധിച്ചത് അവരോടുള്ള സ്‌നേഹംകൊണ്ടാണ് എന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു. ഏതൊരു വ്യക്തിയെയും സ്‌നേഹിക്കേണ്ടത് കേവലം കാട്ടിക്കൂട്ടലുകള്‍ അടിസ്ഥാനമാക്കിയല്ലെന്നും അവരെ അനുസരിച്ചു കൊണ്ടായിരിക്കണമെന്നും ഇത്തരം ഉദാഹരണങ്ങള്‍ നമ്മളെ കൃത്യമായി പഠിപ്പിക്കുന്നു.

മതത്തില്‍ പുതുതായി ചേര്‍ക്കപ്പെട്ടതെല്ലാം തള്ളിക്കളയണമെന്ന പ്രവാചകാധ്യാപനം മുറുകെ പിടിച്ചുകൊണ്ട് ഇത്തരം പുതുനിര്‍മ്മിതികള്‍ക്കെതിരെ മാന്യമായ രീതിയില്‍ നാം ബോധവല്‍ക്കരണങ്ങള്‍ തുടരണമെന്നും അദ്ദേഹം ഉണര്‍ത്തി. അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നൗഫല്‍ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026