l o a d i n g

ഗൾഫ്

ശൂറ കൗണ്‍സിലില്‍ കിരീടാവകാശിയുടെ നയപ്രഖ്യാപന പ്രസംഗം നാളെ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 9, 2025

റിയാദ്: സൗദി ശൂറാ കൗണ്‍സിലിന്റെ ഒന്‍പതാം സെഷന്റെ രണ്ടാം വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ നാളെ (ബുധനാഴ്ച) ആരംഭിക്കും. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിനുവേണ്ടി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വാര്‍ഷിക പ്രസംഗം നിര്‍വഹിക്കും.

ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ശൈഖ് ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഇബ്രാഹിം അല്‍ അല്‍-ശൈഖ്, രാജ്യത്തിന്റെ നേതൃത്വത്തില്‍ നിന്നുള്ള തുടര്‍ച്ചയായ പിന്തുണക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും നന്ദി അറിയിച്ചു. ഇത് കൗണ്‍സിലിന് അതിന്റെ നിയമനിര്‍മ്മാണപരവും മേല്‍നോട്ടപരവുമായ ചുമതലകള്‍ ഏറ്റവും മികച്ച രീതിയില്‍ നിര്‍വഹിക്കാന്‍ പ്രാപ്തി നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.

സല്‍മാന്‍ രാജാവിനുവേണ്ടി കിരീടാവകാശി വാര്‍ഷിക പ്രസംഗം നടത്തുന്നതില്‍ അദ്ദേഹം അഭിമാനം രേഖപ്പെടുത്തി. ഈ വാര്‍ഷിക പ്രസംഗം രാജ്യം വലിയ താല്‍പര്യത്തോടെ ഉറ്റുനോക്കുന്ന ഒരു സുപ്രധാന ദേശീയ സംഭവമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തര, വിദേശ നയങ്ങള്‍ വ്യക്തമാക്കുന്നതും, വികസനത്തിന്റെയും പുരോഗതിയുടെയും പാതയില്‍ രാജ്യം മുന്നോട്ട് പോകുന്നത് ഉറപ്പ് വരുത്തുന്നതുമായ പ്രധാനപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസംഗത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മേഖലയിലും അന്താരാഷ്ട്ര തലത്തിലും സൗദി അറേബ്യയുടെ ശക്തമായ നിലപാടുകളും സ്വാധീനവും ഈ പ്രസംഗം ഉയര്‍ത്തിക്കാട്ടും. നിയമനിര്‍മ്മാണ, മേല്‍നോട്ട ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ശൂറാ കൗണ്‍സിലിന് ഇത് വഴികാട്ടിയാകുമെന്നും ഡോ. അബ്ദുല്ല അല്‍-ശൈഖ് കൂട്ടിച്ചേര്‍ത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026