l o a d i n g

ഗൾഫ്

നേപ്പാളില്‍ ജെന്‍ സി പ്രക്ഷോഭകരില്‍നിന്ന് മന്ത്രിമാരും കുടുംബാംഗങ്ങളും ജീവനുംകൊണ്ടോടുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 11, 2025

കഠ്മണ്ഡു: നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭകരില്‍ നിന്നും രക്ഷപ്പെടാന്‍ മന്ത്രിമാരും ഭരണകര്‍ത്താക്കളും പലവിധ ഉപാധികളാണ് തേടുന്നത്. പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റ് സമുച്ചയത്തിലേക്ക് വരെ എത്തി അധികാരികളെ കയ്യില്‍ കിട്ടിയതുവെച്ചാണ് മര്‍ദിച്ചും ഭീഷണപ്പെടുത്തിയും ഓടിക്കുന്നത്. ചില മന്ത്രിമാരും അധികാരികളും പ്രക്ഷോഭകാരികളുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ പലിവധ രക്ഷാമാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്.

ജീവന്‍ പണയംവെച്ച് സൈനിക ഹെലികോപ്ടറുകളില്‍നിന്ന് കെട്ടിയിറക്കിയ കയറില്‍ തൂങ്ങിയാണ് പലരും രക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം ഒരു മന്ത്രിയെ ഓടിച്ചിട്ട് തല്ലി പുഴയില്‍ ചാടിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോഴിതാ മന്ത്രിമാരും കുടുംബാംഗങ്ങളും. സൈനിക ഹെലികോപ്ടറുകളിലേക്ക് തൂങ്ങിക്കയറുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മന്ത്രിമാരും കുടുംബാംഗങ്ങളും ഹെലികോപ്ടറില്‍ നിന്നും രക്ഷപ്പെടുന്ന എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

ദേശീയ മാധ്യമങ്ങളെല്ലാം വീഡിയോ പങ്കുവെക്കുന്നുണ്ട്. ഹെലികോപ്ടറില്‍ നിന്നും ഇട്ടുകൊടുത്ത കയറില്‍ അപകടകരമാംവിധം തൂങ്ങി രക്ഷപ്പെടുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. മറ്റൊന്നില്‍ പാരാച്യൂട്ടിന്റെ ബലത്തില്‍ രക്ഷപ്പെടുന്ന കുടുംബാംഗങ്ങളെയും കാണാം.

അതേസമയം ജെന്‍ സി പ്രക്ഷോഭത്തില്‍ ആടിയുലഞ്ഞ നേപ്പാളില്‍ എന്തു സംഭവിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് 73 കാരിയായ മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിക്ക് മുന്‍ഗണനയെന്നാണ് സൂചന. ജെന്‍ സികള്‍ സുശീല കര്‍ക്കിയെ ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ തെരഞ്ഞെടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനത്തില്‍ കര്‍ക്കി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജെന്‍ സികളുടെ തീരുമാനമെന്നാണ് വിവരം.

ജെന്‍ സി എന്നത് ജനറേഷന്‍ സി എന്നതിന്റെ ചുരുക്കി എഴുത്താണ്. 1990കളുടെ മധ്യം മുതല്‍ 2010കളുടെ ആരംഭംവരെ ജനിച്ചവരാണ് ഈ തലമുറയില്‍ ഉള്‍പ്പെടുന്നത്. ഈ പ്രക്ഷോഭത്തില്‍ കൂടുതലും പങ്കെടുത്തത് ഈ തലമുറയില്‍പ്പെട്ടവരാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026