l o a d i n g

ഗൾഫ്

മദ്യപിച്ച് വാഹന പരിശോധന നടത്തി പണം പിടുങ്ങാനെത്തിയ വെഹിക്കില്‍ ഇസ്‌പെക്ടറെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 11, 2025

കൊച്ചി: മദ്യപിച്ച് വാഹന പരിശോധന നടത്തി പണം പിടുങ്ങാനെത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കാക്കനാട് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനുവാണ് മദ്യപിച്ച് വാഹനപരിശോധനക്കെത്തിയത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. വഴിയരികില്‍ മത്സ്യ വില്പന നടത്തിയ ദമ്പതികളോട് 3000 രൂപ അടക്കണമെന്ന് ബിനു ആവശ്യപ്പെടുകയായിരുന്നു. ഇതറിഞ്ഞെത്തിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച് തൃക്കാക്കര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി ബിനുവിനെ കസ്റ്റഡിയിലെടുത്തു.

രൂക്ഷമായാണ് നാട്ടുകാര്‍ ബിനുവിനോട് പ്രതികരിച്ചത്. പോലീസെത്തിയിട്ടും കലി തീരാതെ നാട്ടികാര്‍ 'പാവപ്പെട്ടവരെ ഉപദ്രവിക്കാതെ കക്കാന്‍ പൊയ്ക്കൂടെ' എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് എംവിഡി ഉദ്യോഗസ്ഥനെ ഊതിക്കുന്നതും തുടര്‍ന്ന് ഇയാളോട് പൊലീസ് ജീപ്പില്‍ കയറാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. നാട്ടുകാര്‍ തന്നെ ഇയാളുടെ പുറത്ത് തള്ളി ജീപ്പിനുള്ളിലാക്കാന്‍ ശ്രമിക്കുന്നതും പൊലീസുകാര്‍ അത് തടയുന്നതും വീഡിയോയിലുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026