l o a d i n g

ഗൾഫ്

സൗദി അറേബ്യ-ദക്ഷിണാഫ്രിക്ക വ്യാവസായിക സഹകരണത്തിന് കളമൊരുങ്ങുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 11, 2025

റിയാദ്- സൗദി അറേബ്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ വ്യാവസായിക സഹകരണത്തിന് പുതിയ സാധ്യതകള്‍. കസ്റ്റംസ് തീരുവകളും ആഗോള വ്യാപാര നയങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളികളും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍, പ്രത്യേകിച്ച് വാഹന വ്യവസായം പോലുള്ള തന്ത്രപ്രധാന മേഖലകളില്‍ സഹകരണത്തിന്റെ വാതിലുകള്‍ തുറന്നതായി സൗദി വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു.

റിയാദില്‍ നടന്ന സൗദി-ദക്ഷിണാഫ്രിക്കന്‍ സംയുക്ത സമിതിയുടെ പത്താം സമ്മേളനത്തിന് ശേഷമാണ് അല്‍ഖുറൈഫ് ഇക്കാര്യം പറഞ്ഞത്. സൗദി അറേബ്യയില്‍ വളര്‍ന്നുവരുന്ന ഒരു ഓട്ടോമോട്ടീവ് മേഖലയുണ്ട്. ഇതിന് ഒരു സംയോജിത വിതരണ ശൃംഖല ആവശ്യമാണ്. ദക്ഷിണാഫ്രിക്കയ്ക്ക് ഈ വളര്‍ച്ചയെ പിന്തുണയ്ക്കാന്‍ കഴിയുന്ന നൂതന വ്യാവസായിക ശേഷിയുണ്ട്, മന്ത്രി പറഞ്ഞു.

അമേരിക്ക പോലുള്ള രാജ്യങ്ങള്‍ സ്വീകരിച്ച തീരുവകളും ആഗോള വ്യാപാര നയങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളികളും സൗദി-ദക്ഷിണാഫ്രിക്കന്‍ സംയുക്ത സമിതി ചര്‍ച്ച ചെയ്തു. ഈ നയങ്ങള്‍ നിക്ഷേപങ്ങളെയും കയറ്റുമതിയെയും കമ്പനികളുടെ ലാഭക്ഷമതയെയും ഉല്‍പ്പാദന ശേഷിയെയും നേരിട്ട് ബാധിച്ചിട്ടുണ്ടെന്ന് അല്‍ഖുറൈഫ് ചൂണ്ടിക്കാട്ടി.

2024-ല്‍ ദക്ഷിണാഫ്രിക്കയിലേക്കുള്ള സൗദിയുടെ എണ്ണ ഇതര കയറ്റുമതി 2.3 ബില്യണ്‍ റിയാലായിരുന്നു. അതേസമയം, ദക്ഷിണാഫ്രിക്കയില്‍നിന്ന് സൗദി അറേബ്യയിലേക്കുള്ള കയറ്റുമതി 3.38 ബില്യണ്‍ റിയാലാണ്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന്റെ വ്യാപ്തിയും വൈവിധ്യവും വര്‍ധിപ്പിക്കാനുള്ള സാധ്യതകളെ സൂചിപ്പിക്കുന്നു.

കൂടുതല്‍ സഹകരണ മേഖലകളെക്കുറിച്ച് സംസാരിച്ചുകൊണ്ട്, ദക്ഷിണാഫ്രിക്കയുടെ ഖനന മേഖല ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും വികസിതവുമാണെന്ന് മന്ത്രി പറഞ്ഞു. 'ഈ മേഖലയിലെ ദക്ഷിണാഫ്രിക്കയുടെ അനുഭവത്തില്‍നിന്ന് പ്രയോജനം നേടാനും അവരുടെ വൈദഗ്ധ്യം പങ്കുവെക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഖനനവുമായി ബന്ധപ്പെട്ട സേവനങ്ങളിലും ഉല്‍പ്പാദന വ്യവസായങ്ങളിലും സഹകരണത്തിനുള്ള സാധ്യതകള്‍ ഞങ്ങള്‍ തുറന്നിടും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാഹന വ്യവസായം, പുനരുപയോഗ ഊര്‍ജ്ജം, ആധുനിക സാങ്കേതികവിദ്യ, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ സഹകരണത്തിന് വിപുലമായ സാധ്യതകളുണ്ട്. ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകളെ സംയുക്ത സംരംഭങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കുന്നതിന് അനുയോജ്യമായ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ, ധാതു വിഭവ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഏകദേശം 25 സൗദി സ്ഥാപനങ്ങള്‍ യോഗങ്ങളില്‍ പങ്കെടുത്തു. ഓരോ സ്ഥാപനവും ദക്ഷിണാഫ്രിക്കന്‍ പങ്കാളികളുമായി സഹകരിക്കാനുള്ള നിര്‍ദ്ദേശങ്ങളും പ്രായോഗിക അവസരങ്ങളും അവതരിപ്പിച്ചുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026