l o a d i n g

ഗൾഫ്

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; യു ഡി എഫ് മികച്ച വിജയം നേടും -പി എം എ സലാം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 11, 2025

റിയാദ്: കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ വിജയിപ്പിക്കുന്നതിന് വേണ്ടി പരിശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നല്‍കിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. അനീര്‍ ബാബു അധ്യക്ഷത വഹിച്ചു.

വയനാട്ടില്‍ ദുരന്ത ബാധിതരായ മനുഷ്യര്‍ക്ക് വേണ്ടി മുസ്ലിം ലീഗ് നടത്തിയ ശ്രമങ്ങള്‍ സമാനതകളില്ലാത്തതാണ്. ദുരന്തമുണ്ടായ നിമിഷം മുതല്‍ പാര്‍ട്ടി ആ ജനങളുടെ കൂടെയുണ്ട്. അടിയന്തര സഹായം മുതല്‍ വാഹനവും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് ലീഗ് നല്‍കിയ സഹായങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇപ്പോഴും ചികിത്സ സഹായം തൊട്ട് വിദ്യാഭ്യാസ സഹായം വരെ മുസ്ലിം ലീഗ് മുന്‍കൈ എടുത്ത് നല്‍കിവരുന്നു. നൂറ്റി അഞ്ച് കുടുംബങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലത്ത് മനോഹരമായ വീടുകള്‍ നിര്‍മിച്ചു കൊടുക്കയാണ്. അതിന്റെ പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. അത് തടയാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും പല കോണുകളില്‍ നിന്ന് നടക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ പാവപ്പെട്ട വയനാട്ടിലെ ജനങ്ങളോട് കാണിക്കുന്ന ക്രൂരത മാപ്പര്‍ഹിക്കാത്തതാണ്. കോടിക്കണക്കിന് രൂപ ജനം നല്‍കിയിട്ടും ക്രിയാത്മകമായ ഒരു നീക്കവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും സലാം കൂട്ടിചേര്‍ത്തു.

രാജ്യസഭാ അംഗവും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയുമായ അഡ്വ. ഹാരിസ് ബീരാന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. രാജ്യത്തെ അപകടപ്പെടുത്തുന്ന ജനാധിപത്യ വിരുദ്ധ സമീപനമാണ് ഫാസിസ്റ്റ് സര്‍ക്കാറിന്റെ സഹായത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്. ബിഹാറിലുള്‍പ്പടെ നടന്നിട്ടുള്ള ഹീനമായ നീക്കങ്ങള്‍ അപലപിക്കേണ്ടതാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം വിജയം കാണുമെന്ന് തന്നെയാണ് പ്രതീക്ഷ.
കേരളത്തില്‍ വെള്ളാപ്പള്ളി നടത്തുന്ന വര്‍ഗീയ പ്രസ്താവനകള്‍ക്ക് ഒരു വിധ അടിസ്ഥാനവുമില്ലെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കുവാന്‍ കഴിയും. ഉദ്യോഗതലങ്ങളില്‍ ഉള്‍പ്പടെ മുസ്ലിം ന്യൂനപക്ഷ സമൂഹം ഇപ്പോഴും ഏറെ പിറകിലാണ്. സംവരണത്തില്‍ വെള്ളം ചേര്‍ത്ത് അവകാശപ്പെട്ടത് കൂടി കവര്‍ന്നെടുക്കുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഹാരിസ് ബീരാന്‍ കൂട്ടിച്ചേര്‍ത്തു.

ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വിജയിപ്പിക്കുവാന്‍ പ്രവര്‍ത്തിച്ച സെന്‍ട്രല്‍ കമ്മിറ്റി വളണ്ടിയര്‍ വിഭാഗമായ സ്‌കോപ്, ടൂര്‍ണമെന്റ് ടെക്‌നിക്കല്‍ ടീം, മീഡിയ ടീം, ഗ്രൗണ്ട് ഇന്‍ ചാര്‍ജ് ടീം തുടങ്ങിയവര്‍ക്കുള്ള ഉപഹാരങ്ങളും അനുമോദന പത്രവും നേതാക്കള്‍ കൈമാറി.

ചന്ദ്രിക പത്രാധിപരും സ്‌പോര്‍ട്‌സ് ലേഖകനുമായ കമാല്‍ വരദൂര്‍, സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, അബ്ദുള്ള വല്ലാഞ്ചിറ, നാഷണല്‍ കമ്മിറ്റി സ്പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ മുജീബ് ഉപ്പട, കണ്‍വീനര്‍ മൊയ്തീന്‍ കുട്ടി പൊന്മള, സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, അബ്ദുറഹ്‌മാന്‍ ഫറൂഖ്, അസീസ് വെങ്കിട്ട, മാമുക്കോയ തറമ്മല്‍, പി സി അലി വയനാട്, നജീബ് നല്ലാംങ്കണ്ടി, ഷംസു പെരുമ്പട്ട, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, സിറാജ് മേടപ്പില്‍, റഫീഖ് മഞ്ചേരി , കെ കെ കോയാമു ഹാജി, മുഹമ്മദ് വേങ്ങര എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും സെക്രട്ടറി അഷ്റഫ് കല്‍പകഞ്ചേരി നന്ദിയും പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026