l o a d i n g

ഗൾഫ്

സി.ബി.എസ്.ഇക്ക് രാജ്യാന്തര ബോര്‍ഡ് വരുന്നു, ഇന്ത്യ - യുഎഇ വിദ്യാഭ്യാസ സഹകരണം പുതിയ തലത്തിലേക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 12, 2025

ദുബായ്: സിബിഎസ്ഇക്ക് ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്ത് രാജ്യാന്തര ബോര്‍ഡ് രൂപീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രസ്താവിച്ചു. സിബിഎസ്ഇ പാഠ്യപദ്ധതി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായം ആഗോളനിലവാരത്തിലേക്ക് ഉയര്‍ത്തുകയുമാണ് ലക്ഷ്യം. ബോര്‍ഡ് രൂപീകരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തു കഴിഞ്ഞതായി മന്ത്രി ദുല്‍ബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലോകത്തെങ്ങുമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക, ഭാവിയിലെ ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ട് സിബിഎസ്ഇയെ ആഗോളതലത്തില്‍ ശക്തിപ്പെടുത്തുക എന്നിവയാണ് ബോര്‍ഡ് രൂപീകരണംകൊണ്ട് ഉ്‌ദ്ദേശിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. യുഎഇയില്‍ കൂടുതല്‍ ഇന്ത്യന്‍ സിലബസ് സ്‌കൂളുകള്‍ തുറക്കാന്‍ യുഎഇ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

യുഎഇയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികളെയും താമസിയാതെ 'ആപാര്‍' (ഓട്ടോമേറ്റഡ് പെര്‍മനെന്റ് അക്കാദമിക് അക്കൗണ്ട് റജിസ്ട്രി) എന്ന ഒറ്റ അക്കൗണ്ടിന് കീഴില്‍ കൊണ്ടുവരും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 'ഒരു രാജ്യം, ഒരു വിദ്യാര്‍ഥി തിരിച്ചറിയല്‍ കാര്‍ഡ്' പദ്ധതിയുടെ ഭാഗമാണിത്. ഇതുവഴി വിദ്യാര്‍ഥികളുടെ അക്കാദമിക വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മന്ത്രി ദുബായിലെ ഐഐഎം അഹമ്മദാബാദ് ഉദ്ഘാടനച്ചടങ്ങിലും പങ്കെടുത്തു. യുഎഇയിലെ ഇന്ത്യന്‍ സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും വിദ്യാഭ്യാസ മേഖലയിലെ സഹകരണം സംബന്ധിച്ച് യുഎഇ അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ യുഎഇ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. അബ്ദുല്‍റഹ്‌മാന്‍ അല്‍ അവാറുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള വിദ്യാഭ്യാസ സഹകരണം ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകും വിധത്തില്‍ പുതിയ തലത്തിലേക്ക് കൊണ്ടു പോകാന്‍ സഹായകരമായ പദ്ധതികളെക്കുറിച്ചാണ് ഇരുവരും ചര്‍ച്ച ചെയ്തത്. വിദ്യാഭ്യാസ, വിജ്ഞാന മേഖലകളിലെ നവീകരണം, സംയുക്ത ഗവേഷണം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശേഷി വര്‍ധിപ്പിക്കല്‍, സംയുക്ത സാംസ്‌കാരിക, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നിവയാണ് പുതിയ പദ്ധതികളില്‍ പരിഗണനയിലുള്ളത്.

ഫോട്ടോ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ യുഎഇ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. അബ്ദുല്‍റഹ്‌മാന്‍ അല്‍ അവാറുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026