l o a d i n g

ഗൾഫ്

ബന്ദി മോചനം ഇസ്രയേല്‍ ഇല്ലാതാക്കി -ഖത്തര്‍, അറബ് ഉച്ചകോടി ഞായറാഴ്ച, യു.കെ സൈനിക വിമാനങ്ങള്‍ ദോഹക്കുമീതെ പറന്നത് സംയുക്ത പരിശീലനത്തിന്റെ ഭാഗമെന്ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 12, 2025

ദോഹ: അറബ്, മുസ്ലിം രാജ്യങ്ങളുടെ ഉച്ചകോടി ഞായറാഴ്ച ദോഹയില്‍ നടക്കും. ഇസ്രയേല്‍ ഖത്തറില്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് യോഗമെന്നത് ശ്രദ്ധേയമാണ്. ഇന്നലെ ചേര്‍ന്ന അടിയന്തര യുഎന്‍ രക്ഷാസമിതിയില്‍ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ത്താനി പങ്കെടുത്തു.

ബന്ദികളെ മോചിപ്പിക്കുമെന്ന പ്രതീക്ഷയാണ് ഖത്തറിനെ ആക്രമിച്ചതിലൂടെ നെതന്യാഹു തല്ലിക്കെടുത്തിയതെന്നു ഖത്തര്‍ പ്രധാനമന്ത്രി ടിവി അഭിമുഖത്തില്‍ പറഞ്ഞു. ബന്ദികളിലൊരാളുടെ കുടുംബവുമായി ന്യൂയോര്‍ക്കില്‍ താന്‍ നടത്തിയ കൂടിക്കാഴ്ചയില്‍, വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലാണ് ഏകപ്രതീക്ഷയെന്ന് അവര്‍ പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ഈ പ്രതീക്ഷയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇല്ലാതാക്കിയത്.

നവംബറില്‍ നടക്കുന്ന ദുബായ് എയര്‍ ഷോയില്‍ പങ്കെടുക്കുന്നതില്‍നിന്ന് ഇസ്രയേല്‍ കമ്പനികളെ യുഎഇ വിലക്കി. 5 വര്‍ഷം മുന്‍പാണ് യുഎഇ ഇസ്രയേലുമായി നയതന്ത്രബന്ധം ആരംഭിച്ചത്.

ദോഹയുടെ ആകാശത്തിലൂടെ ബ്രിട്ടിഷ് റോയല്‍ എയര്‍ ഫോഴ്‌സ് (ആര്‍എഎഫ്) വിമാനങ്ങള്‍ പറന്നതും ഇസ്രയേല്‍ ആക്രമണവും തമ്മില്‍ ബന്ധമില്ലെന്ന് ദോഹയിലെ ബ്രിട്ടിഷ് എംബസി വ്യക്തമാക്കി. ഖത്തരി അമീരി വ്യോമസേനയുമായി ചേര്‍ന്നുള്ള സംയുക്ത പരിശീലനത്തിന്റെ ഭാഗമായാണ് ബ്രിട്ടിഷ് സൈനിക വിമാനങ്ങള്‍ സെപ്റ്റംബര്‍ 9ന് ദോഹയുടെ ആകാശത്ത് കൂടി പറന്നത്. ഇസ്രയേല്‍ ആക്രമണം നടന്ന സമയത്ത് ദോഹയുടെ ആകാശത്ത് കൂടി യുകെയുടെ സൈനിക വിമാനങ്ങള്‍ പറന്നത് വ്യാപകമായ ആരോപണങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് എംബസിയുടെ വിശദീകരണം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026