l o a d i n g

ഇന്ത്യ

പട്ടാപ്പകല്‍ നഗരമധ്യത്തില്‍വെച്ച് ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 13, 2025

ഭോപ്പാല്‍: ഭാര്യയെ ഭര്‍ത്താവ് നഗരമധ്യത്തിലെ തിരക്കേറിയ റോഡില്‍വച്ച് വെടിവച്ചു കൊന്നു. ഗ്വാളിയറിലെ രൂപ് സിങ് സ്റ്റേഡിയത്തിനു സമീപം കഴിഞ്ഞ ദിവസം ഉച്ചക്കുശേഷമാണ് സംഭവം. അരവിന്ദ് പരിഹാര്‍ ഭാര്യ നന്ദിനിയെ (28) തടഞ്ഞുനിര്‍ത്തി തോക്ക് പുറത്തെടുത്ത് തലയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു ജീവിക്കുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പകല്‍ സമയം ആളുകള്‍ നോക്കിനില്‍ക്കെ പൊതുസ്ഥലത്തുവച്ചാണ് അരവിന്ദ് ഭാര്യ നന്ദിനിയെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത്. പൊലീസ് കണ്ണീര്‍വാതക ഷെല്‍ പ്രയോഗിച്ചതോടെയാണ് തോക്കുധാരിയായ അരവിന്ദിനെ കീഴടക്കാന്‍ സാധിച്ചത്. സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നതിനു മുന്‍പ് നാട്ടുകാര്‍ ഇയാളെ മര്‍ദ്ദിച്ചു. നന്ദിനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

സെപ്റ്റംബര്‍ 9ന് നന്ദിനി എസ്പി ഓഫിസില്‍ അരവിന്ദിനെതിരെ പരാതി നല്‍കിയിരുന്നു. തന്നെ വഞ്ചിച്ചുവെന്നും വിവാഹം കഴിക്കുമ്പോള്‍ അദ്ദേഹത്തിന് കുട്ടികളുണ്ടായിരുന്നുവെന്നും കാണിച്ചാണ് പരാതി നല്‍കിയത്. 2024 നവംബറില്‍ അരവിന്ദും സുഹൃത്ത് പൂജ പരിഹറും തന്നെ ആക്രമിച്ചതായും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞിരുന്നു. ഇവര്‍ക്കിടയില്‍ വഴക്കുകള്‍ സ്ഥിരമായിരുന്നെങ്കിലും പലതും ഒത്തുതീര്‍പ്പാക്കി ദാമ്പത്യം തുടരുകയായിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026