l o a d i n g

ഇന്ത്യ

മൂന്ന് മാവോവാദി നേതാക്കളെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 15, 2025

റാഞ്ചി: തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിട്ടുള്ള മാവോവാദി നേതാവ് ഉള്‍പ്പെടെ മൂന്നു മാവോവാദികളെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ഝാര്‍ഖണ്ഡിലെ ഹസാരിബാഗിലാണ് ഏറ്റുമുട്ടലുണ്ടായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന നിരോധിത സംഘടനയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗമായ സഹദേവ് സോറന്‍ എന്ന പ്രമുഖ മാവോവാദി നേതാവാണ് കൊല്ലപ്പെട്ടത്. കിഴക്കന്‍ ഇന്ത്യയിലെ പ്രമുഖ മാവോവാദി നേതാക്കളിലൊരാളാണ് സഹദേവ് സോറന്‍.
ഏറ്റമുട്ടലില്‍ സഹദേവ് സോറനെ കൂടാതെ സുരക്ഷാസേനകള്‍ ലക്ഷങ്ങള്‍ തലയ്ക്ക് വിലയിട്ടിരുന്ന രണ്ട് മാവോവാദികള്‍ കൂടി കൊല്ലപ്പെട്ടു. സിപിഐ മാവോയിസ്റ്റിന്റെ ബിഹാര്‍- ഝാര്‍ഖണ്ഡ് സ്പെഷ്യല്‍ ഏരിയാ കമ്മിറ്റി അംഗം ചഞ്ചല്‍ എന്ന എന്ന രഘുനാഥ് ഹെംബ്രാം, സോണല്‍ കമ്മിറ്റി അംഗമായ ബൈര്‍സന്‍ ഗഞ്ചു എന്ന് വിളിക്കുന്ന രാംഖേല്‍വാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ രഘുനാഥിന് 25 ലക്ഷവും രാംഖേല്‍വാനിന് 10 ലക്ഷവുമാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്. മേഖലയില്‍ മറ്റ് മാവോവാദികളുണ്ടാകാമെന്നതിനാല്‍ തിരച്ചില്‍ തുടരുകയാണ്.

ഝാര്‍ഖണ്ഡ് പോലീസിന്റെയും സിആര്‍പിഎഫിന്റെ കോബ്ര കമാന്‍ഡോ ബറ്റാലിയന്റെയും സംയുക്ത ദൗത്യത്തിലാണ് മാവോവാദികളെ വധിച്ചത്. ഝാര്‍ഖണ്ഡ് പോലീസിന്റെ ഗിരിധ്, ഹസാരിബാഗ് പോലീസ് യൂണിറ്റുകളാണ് ദൗത്യത്തില്‍ സിആര്‍പിഎഫിന് പിന്തുണ നല്‍കിയത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026