l o a d i n g

ഗൾഫ്

സാമ്പത്തിക പ്രയാസം മൂലം രണ്ടു കുട്ടികളെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു, യുവതിയെ ബന്ധുക്കള്‍ രക്ഷപ്പെടുത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 15, 2025

ബംഗളൂരു: സാമ്പത്തിക പ്രയാസത്താലും ദാരിദ്ര്യംകൊണ്ടും രണ്ട് കുട്ടികളെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ആത്മഹത്യക്ക് ശ്രമിച്ച ഭാര്യയെ ബന്ധുക്കള്‍ രക്ഷപ്പെടുത്തി. ബംഗളൂരു നഗരത്തിന് കിഴക്ക് ഹോസ്‌കോട്ടെ താലൂക്കിലെ ഗോണകനഹള്ളിയിലാണ് സംഭവം. ശിവകുമാര്‍ (32), മകള്‍ ചന്ദ്രകല (11), മകന്‍ ഉദയ് സൂര്യ (ഏഴ്) എന്നിവരെ ഞായറാഴ്ച വൈകുന്നേരം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ മഞ്ജുള (30) ആത്മഹത്യക്കു ശ്രമിച്ചുവെങ്കിലും അപ്പോഴേക്കും ബന്ധുക്കളെത്തി രക്ഷപ്പെടുത്തി.

ശിവകുമാറിന് നാല് വര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ രണ്ട് കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരൂന്നു. ചികിത്സക്കായി വലിയ തുക ചെലഴിക്കേണ്ടി വുന്നു. ഭീമമായ തുക കടം വാങ്ങിയിരുന്നു. പക്ഷേ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. കുട്ടികള്‍ അനാഥരാകുന്നത് ഇഷ്ടപ്പെടാത്തതിനാല്‍ കുട്ടികളോടൊപ്പം ആത്മഹത്യ ചെയ്യാന്‍ ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ്, കുട്ടികളെ ഉറക്കത്തില്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതായും പിന്നീട് ബക്കറ്റ് വെള്ളത്തില്‍ മുക്കയും കൊലപ്പെടുത്തുകയായിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന് മുമ്പ്, മഞ്ജുളയോട് ശിവകുമാര്‍ ലഘുഭക്ഷണം വാങ്ങിത്തരാന്‍ ആവശ്യപ്പെട്ടു. തിരിച്ചെത്തിയപ്പോഴേക്കും അയാള്‍ തൂങ്ങിമരിച്ചിരുന്നു. തുടര്‍ന്ന് മഞ്ജുള ഒരു ബന്ധുവിനെ വിളിച്ച് സംഭവം വിവരിക്കുകയും താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിന് മുമ്പ് അന്ത്യകര്‍മങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ബന്ധു വീട്ടിലേക്ക് ഓടിയെത്തി പൊലീസിനെ അറിയിക്കുകയും മഞ്ജുളയെ രക്ഷിക്കുകയുമായിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026