l o a d i n g

ഗൾഫ്

അല്‍ ബാഹ ഗവര്‍ണറുടെ ഇടപെടല്‍; വധശിക്ഷക്ക് ഒരു ദിവസം ബാക്കിയിരിക്കെ പ്രതിക്ക് മാപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 20, 2025

അല്‍ ബാഹ: വധശിക്ഷ നടപ്പാക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രതിക്ക് മാപ്പ് നല്‍കി അല്‍ ബാഹ അമീര്‍ ഡോ. ഹുസ്സാം ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ്. കൊല്ലപ്പെട്ടയാളുടെ അവകാശികളുമായി കോടതിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മാപ്പ് പ്രഖ്യാപനം ഉണ്ടായത്.

മരണപ്പെട്ടയാളുടെ കുടുംബം സ്വീകരിച്ച ഉദാത്തമായ നിലപാടിന് അമീര്‍ നന്ദിയും അഭിനന്ദനവും അറിയിച്ചു. കഴിവുള്ളപ്പോള്‍ ക്ഷമിക്കുക എന്നത് വിശ്വാസികളുടെയും മുസ്ലിങ്ങളുടെയും സവിശേഷതയാണെന്നും, അതിന് ദൈവം പ്രതിഫലവും ഉയര്‍ന്ന സ്ഥാനവും നല്‍കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ക്ഷമിക്കുന്ന മനസ്സിനെ അദ്ദേഹം പ്രശംസിച്ചു. സൗദി സമൂഹത്തിന്റെ മാതൃകാപരമായ മൂല്യങ്ങളെയും കരുണയെയും പ്രതിഫലിക്കുന്ന, മാന്യവും മാനുഷികവുമായ നിലപാടാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

'നീതിയുടെ തത്വങ്ങള്‍ ഉറപ്പിക്കുക, അനുരഞ്ജനത്തിന് നിരന്തരം ആഹ്വാനം ചെയ്യുക, സഹിഷ്ണുതയുടെ സംസ്‌കാരം പ്രചരിപ്പിക്കുക, സാമൂഹിക ഐക്യം ശക്തിപ്പെടുത്തുക എന്നിവയാണ് നമ്മുടെ ജ്ഞാനികളായ നേതൃത്വത്തിന്റെ സമീപനം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമീറിന്റെ ഇടപെടലിനും സുമനസ്സുകള്‍ക്കും കൊല്ലപ്പെട്ടയാളുടെ കുടുംബം തങ്ങളുടെ അഗാധമായ നന്ദി അറിയിച്ചു. ദൈവത്തിന്റെ നിയമം നടപ്പാക്കുന്നതിലും അനുരഞ്ജനം തേടുന്നതിലുമാണ് ഈ അനുഗ്രഹീത രാജ്യത്തിന്റെ അടിത്തറയെന്നും അവര്‍ ഊന്നിപ്പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026