l o a d i n g

കേരള

പ്രിയങ്ക ഗാന്ധി ജിഫ്രി തങ്ങളെ സന്ദര്‍ശിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 21, 2025

മലപ്പുറം: പാര്‍ലമെന്ററി പദവികളില്‍ മുസ്ലിംകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭ്യമാക്കണമെന്ന് തന്നെ സന്ദര്‍ശിച്ച പ്രിയങ്കാ ഗാന്ധിയോടാണ് സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടു. സമസ്തയുടെ നിവേദനം പ്രിയങ്ക ഗാന്ധിക്കു നല്‍കിയ ശേം് 15 മിനിറ്റോളം ജിഫ്രി തങ്ങള്‍ സംസാരിച്ചു.

പാര്‍ലമെന്ററി പദവികളിലും എഐസിസി അടക്കമുള്ള പാര്‍ട്ടി പദവികളിലും മുസ്ലിംകള്‍ക്ക് മാന്യമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. ബിജെപി ഭരണത്തില്‍ മുസ്ലിംകള്‍ കടുത്ത വിവേചനങ്ങള്‍ക്ക് ഇരയാകുകയാണെന്നും വിവേചനം സ്ഥാപനവത്കരിക്കപ്പെട്ടെന്നും നിവേദനത്തിലുണ്ട്. സുരക്ഷാ ഭീതിയോടെ കഴിയുന്ന മുസ്ലിംകളുടെ നീതിക്കായി പോരാടണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. സമസ്തയുടെ ചരിത്രം വിശദീകരിക്കുന്ന കോഫി ടേബിള്‍ ബുക്കും പ്രിയങ്കാ ഗാന്ധിക്ക് ജിഫ്രി തങ്ങള്‍ സമ്മാനിച്ചു.

തന്നെ സന്ദര്‍ശിച്ച പ്രിയങ്ക ഗാന്ധിക്ക് ജിഫ്രി തങ്ങളുടെ മരുമകള്‍ സാരി സമ്മാനിച്ചു. ജിഫ്രി തങ്ങളുടെ മകന്‍ ത്വാഹ ഹുസൈന്‍ ജിഫ്രിയുടെ ഭാര്യ ശരീഫ ഫജ്ര്‍ ഡിസൈന്‍ ചെയ്ത സാരിയാണ് സമ്മാനിച്ചത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026