l o a d i n g

ഗൾഫ്

സൗദി അരാംകോയുടെ സഹായത്തോടെ ഊര്‍ജ കമ്പനി സ്ഥാപിക്കാന്‍ സിറിയ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 22, 2025

റിയാദ്: സിറിയന്‍ പരമാധികാര ഫണ്ടിന്റെ ഉടമസ്ഥതയില്‍ ഒരു ഊര്‍ജ കമ്പനി രൂപീകരിക്കുന്നതിനായി സൗദി അരാംകോയുമായി ചേര്‍ന്ന് സംയുക്ത സമിതിക്ക് രൂപം നല്‍കാന്‍ ശ്രമിച്ചുവരികയാണെന്ന് സിറിയന്‍ ഊര്‍ജ മന്ത്രാലയത്തിലെ ഊര്‍ജ പൊതുഭരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ റിയാദ് അല്‍-ജുബാസി സ്ഥിരീകരിച്ചു.

ഈ സമിതിയില്‍ അരാംകോയില്‍ നിന്നുള്ള സാങ്കേതിക, ഭരണ വിദഗ്ധര്‍ ഉണ്ടാകുമെന്നും സൗദി അരാംകോയുടെ ഘടനയെ അടിസ്ഥാനമാക്കി, സിറിയയിലെ എണ്ണപ്പാടങ്ങളുടെ പ്രാദേശിക പ്രത്യേകതകള്‍ക്ക് അനുസൃതമായി ചില മാറ്റങ്ങളോടെ ഹോള്‍ഡിംഗ് കമ്പനി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ അരാംകോ വിസമ്മതിച്ചു.

വര്‍ഷങ്ങളായുള്ള പ്രവര്‍ത്തന, സാമ്പത്തിക വെല്ലുവിളികള്‍ക്ക് ശേഷം സിറിയന്‍ സര്‍ക്കാര്‍ ഊര്‍ജ മേഖലയെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കം. ഊര്‍ജ മേഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ഉദ്യോഗസ്ഥ തലത്തിലുള്ള കാലതാമസം കുറയ്ക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നതായി അല്‍-ജുബാസി വ്യക്തമാക്കി. അരാംകോയുടെ അനുഭവങ്ങളില്‍നിന്ന് പഠിക്കുന്നതിനായി സിറിയന്‍ ഊര്‍ജ മന്ത്രി അരാംകോയുടെ ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. സഹകരണത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിറിയന്‍ സാങ്കേതിക സംഘം അരാംകോയുടെ ദഹ്‌റാനിലുള്ള ആസ്ഥാനം സന്ദര്‍ശിക്കാനും തീരുമാനമായിട്ടുണ്ട്.

വിപണി മൂല്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയുടെ വൈദഗ്ധ്യം ഉപയോഗിച്ച് നൂതനമായ പ്രവര്‍ത്തന, മാനേജ്‌മെന്റ് സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നത് സിറിയയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ നീക്കമാണ്. ഹോള്‍ഡിംഗ് കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മാത്രമേ എണ്ണപ്പാടങ്ങളിലോ, റിഫൈനറികളിലോ, റീട്ടെയില്‍ മേഖലയിലോ അരാംകോയുടെ നേരിട്ടുള്ള നിക്ഷേപം ഉണ്ടാവുകയുള്ളൂ എന്നും നിലവില്‍ സ്ഥാപനപരമായ തയ്യാറെടുപ്പുകള്‍ക്കും ഭരണ മാതൃക നിര്‍മ്മിക്കുന്നതിനും മുന്‍ഗണന നല്‍കുമെന്നും അല്‍-ജുബാസി ഊന്നിപ്പറഞ്ഞു.

ഈ മാസം സിറിയക്ക് 1.65 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ നല്‍കാന്‍ സൗദി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സിറിയയുടെ റിഫൈനറി പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും പ്രവര്‍ത്തന, സാമ്പത്തിക സുസ്ഥിരത കൈവരിക്കാനുമാണ് ഈ ഗ്രാന്റ്. ഇത് സിറിയയിലെ സാമ്പത്തിക വെല്ലുവിളികളെ നേരിടാനും പ്രധാന മേഖലകളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കാനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ദേശീയ, അന്തര്‍ദേശീയ ശ്രമങ്ങളെ പിന്തുണക്കാനും സഹായിക്കും.

ഈ ഗ്രാന്റിലൂടെ 120 ദശലക്ഷം ഡോളറിന്റെ പ്രവര്‍ത്തന, സാമ്പത്തിക വരുമാനം സിറിയക്ക് ലഭിച്ചതായി സിറിയന്‍ ഊര്‍ജ മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു. സിറിയയിലെ ഏറ്റവും പ്രധാനപ്പെട്ട ലൈറ്റ് ക്രൂഡ് ഓയില്‍ റിഫൈനറിയായ ബനിയാസ് റിഫൈനറിയുടെ ഉത്പാദനം തുടരാനും പ്രാദേശിക വിപണിയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കാനും ഈ ഗ്രാന്റ് സഹായിക്കും.

റിയാദില്‍ നടന്ന സംയുക്ത യോഗത്തില്‍ ഇരു രാജ്യങ്ങളും പരസ്പരം നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും കരാറില്‍ ഒപ്പുവെച്ചു. കഴിഞ്ഞ ജൂലൈയില്‍ സിറിയന്‍ പ്രസിഡന്റ് അഹ്‌മദ് അല്‍-ശറയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന സൗദി-സിറിയന്‍ നിക്ഷേപ ഫോറത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഈ കരാറുകള്‍ ഒപ്പിട്ടത്. 100-ല്‍ അധികം കമ്പനികളും 20 സൗദി സര്‍ക്കാര്‍ ഏജന്‍സികളും പങ്കെടുത്ത ഈ ഫോറത്തില്‍ ആകെ 24 ബില്യണ്‍ റിയാലിലധികം നിക്ഷേപം വരുന്ന 47 പദ്ധതികളാണ് ഒപ്പിട്ടത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026