l o a d i n g

ഇന്ത്യ

വിമാനത്തിന്റെ വീല്‍ ബേയ്ക്കുള്ളില്‍ ഒളിച്ചിരുന്ന് ഇന്ത്യയിലേക്ക് സാഹസിക യാത്ര നടത്തിയ അഫ്ഗാന്‍ ബാലനെ തിരിച്ചയച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 23, 2025

ന്യൂഡല്‍ഹി: കാബൂള്‍-ഡല്‍ഹി വിമാനത്തിന്റെ വീല്‍ ബേയ്ക്കുള്ളില്‍ ഒളിച്ചിരുന്ന് ഇന്ത്യയിലേക്ക് സാഹസിക യാത്ര നടത്തിയ അഫ്ഗാന്‍ ബാലനെ തിരിച്ചയച്ചു. 13കാരനാണ് ഒന്നരമണിക്കൂറോളം അപകടകരമായ രീതിയില്‍ യാത്ര ചെയ്ത് ഇന്ത്യയിലെത്തിയത്. സുരക്ഷിതമായി ഇന്ത്യയിലേക്കെത്തിയ ബാലനെ അതേ വിമാനത്തില്‍ തന്നെ കാബൂളിലേക്ക് തിരിച്ചയക്കുകയായിരുന്നു.

ഞായറാഴ്ചയാണ് സംഭവം നടന്നത്. കാബൂള്‍ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കെഎഎം എയര്‍ വിമാനത്തിന്റെ വീല്‍ ബേയിലാണ് കുട്ടി കയറിയത്. 94 മിനിറ്റ് യാത്രക്ക് ശേഷം എയര്‍ബസ് എ340 രാവിലെ 10:20 ഓടെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു.
ലാന്‍ഡിംഗിന് ശേഷം വിമാനത്തിന്റെ വീല്‍ ബേയില്‍ നിന്ന് കുട്ടി പുറത്ത് വരുന്നതും നിയന്ത്രിത മേഖലയില്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്നതും കണ്ട് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും സിഐഎസ്എഫ് ഉദ്യോഗസ്ഥരും ലോക്കല്‍ പൊലീസും ചേര്‍ന്ന് കുട്ടിയെ ചോദ്യം ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിക്കെതിരെ കേസെടുക്കാനോ പിഴ ചുമത്താനോ സാധിക്കില്ലൈന്നും അവനെ സുരക്ഷിതമായി കുടുംബത്തിന്റെ അടുത്ത് എത്തിക്കുക എന്നതിനായിരുന്നു മുന്‍ഗണനയെന്നും അധികൃതര്‍ വ്യക്തമാക്കി.

അഫ്ഗാന്‍ ബാലന്‍ സുരക്ഷിതമായി ഇന്ത്യയിലേക്കെത്തിയത് 'അത്ഭുതം' എന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ എന്നാണ് വ്യോമയാന രംഗത്തെ വിദഗ്ധര്‍ പറയുന്നത്. 30,000 അടി ഉയരത്തില്‍ യാത്ര ചെയ്ത് അതിജീവിക്കുക എന്നത് വളരെ അപൂര്‍വമാണ്. വിമാനം അത്രയും ഉയരത്തിലെത്തുന്ന സമയത്ത്, ഓക്‌സിജന്റെ അളവ് കുറയുന്നു, താപനില -40 ഡിഗ്രി സെല്‍ഷ്യസിനും -60 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാകും. മിനിറ്റുകള്‍ക്കുള്ളില്‍ അബോധാവസ്ഥയിലാകുകയും മരണം വരെ സംഭവിച്ചേക്കവുന്നകുമാണ്. ആഗോളതലത്തില്‍ തന്നെ ഇത്തരത്തില്‍ വീല്‍ ബേകളില്‍ ഒളിച്ചിരുന്ന് യാത്ര ചെയ്തവരില്‍ അപകടസാധ്യതകളെല്ലാം അതിജീവിച്ച് സുരക്ഷിതമായി എത്തിയത് വെറും20 ശതമാനം പേര്‍ മാത്രമാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026