l o a d i n g

ഗൾഫ്

വിസ, തൊഴില്‍ നിയമ ലംഘനത്തിന് 161 പ്രവാസികളെ നാടുകടത്താന്‍ ഉത്തരവിട്ട് ദുബായ് കോടതി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 26, 2025

ദുബായ്: വിസ, തൊഴില്‍ നിയമ ലംഘനത്തിന് 161 പ്രവാസികളെ നാടുകടത്താന്‍ ഉത്തരവിട്ട് ദുബായ് സിറ്റിസണ്‍ഷിപ് ആന്‍ഡ് റെസിഡന്‍സി കോടതി ഉത്തരവിട്ടു. ഇവര്‍ക്ക് 152.24 ദശലക്ഷം ദിര്‍ഹം (ഏകദേശം 344 കോടിയിലേറെ രൂപ) പിഴ ചുമത്താനും കോടതി വിധിച്ചു. ദുബായ് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പുകള്‍ പുറത്തുവന്നത്. പ്രതികള്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്ന ജീവനക്കാരുടെ റെസിഡന്‍സി സ്റ്റാറ്റസ് നിയമപരമാക്കാതെ സ്ഥാപനങ്ങള്‍ പൂട്ടി. ഇതിനു പുറമെ പ്രവേശനാനുമതികളും ഇവര്‍ അനധികൃതമായി വില്‍ക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി.

തട്ടിപ്പുകാര്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കിക്കൊണ്ട് യുഎഇയുടെ തൊഴില്‍, റെസിഡന്‍സി സംവിധാനങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനുള്ള ദുബായിയുടെ പ്രതിജ്ഞാബദ്ധതയാണ് ഈ വിധിയിലൂടെ തെളിയിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. വിസ ദുരുപയോഗം ചെയ്യുകയോ താമസ നിയമങ്ങള്‍ ലംഘിക്കുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ ഏറ്റവും വലിയ വിസ തട്ടിപ്പ് സംഘങ്ങളിലൊന്നിനെ അടുത്തിടെ ദുബായ് സിറ്റിസണ്‍ഷിപ് ആന്‍ഡ് റെസിഡന്‍സി കോടതി പിടികൂടിയിരുന്നു. 21 പേര്‍ ഉള്‍പ്പെട്ട ഈ സംഘം, വ്യാജ മേല്‍വിലാസങ്ങളില്‍ 33 സാങ്കല്‍പ്പിക കമ്പനികള്‍ സ്ഥാപിച്ച് 385 റെസിഡന്‍സി വിസകള്‍ നിയമവിരുദ്ധമായി നേടിയെടുക്കുകയും അവ മറ്റുള്ളവര്‍ക്ക് വില്‍ക്കുകയും ചെയ്തു. ഈ കേസില്‍ 25.2 ദശലക്ഷം ദിര്‍ഹം പിഴ ചുമത്തുകയും 21 പ്രതികളെയും നാടുകടത്താനും കോടതി ഉത്തരവിട്ടിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026