l o a d i n g

ഗൾഫ്

എച്ച്-1ബി വിസ നിരക്ക് വര്‍ധനവ്: യു.എസിലെ ഉന്നത വിദ്യാഭ്യാസം ഇന്ത്യന്‍ കുടുംബങ്ങള്‍ പുനഃപരിശോധിക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 27, 2025

ദുബായ്: എച്ച്-1ബി വിസയുടെ ചെലവില്‍ ഉണ്ടായ കുത്തനെയുള്ള വര്‍ദ്ധനവും യു.എസ് കുടിയേറ്റ നയങ്ങളിലെ അനിശ്ചിതത്വവും കാരണം യു.എ.ഇയില്‍ താമസിക്കുന്ന നിരവധി ഇന്ത്യന്‍ കുടുംബങ്ങള്‍ തങ്ങളുടെ കുട്ടികളെ അമേരിക്കന്‍ സര്‍വകലാശാലകളിലേക്ക് അയക്കുന്ന കാര്യം പുനഃപരിശോധിക്കുന്നു.

മക്കള്‍ക്ക് യു.എസില്‍ വിദ്യാഭ്യാസം നല്‍കാന്‍ ദീര്‍ഘകാലമായി പദ്ധതിയിട്ടിരുന്ന രക്ഷിതാക്കളില്‍നിന്ന് ഇപ്പോള്‍ ധാരാളം അന്വേഷണങ്ങള്‍ ലഭിക്കുന്നതായി വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റുമാര്‍ പറയുന്നു. ഇവര്‍ യു.എസിന് പകരമുള്ള മറ്റു രാജ്യങ്ങളിലെ സാധ്യതകള്‍ തേടി കണ്‍സള്‍ട്ടന്റുമാരെ സമീപിക്കുകയാണ്.

'യു.എസ് കുടിയേറ്റ നയങ്ങളിലെ സമീപകാല മാറ്റങ്ങളും എച്ച്-1ബി വിസ ഫീസിലെ വര്‍ധനവും യു.എ.ഇയിലെ ഇന്ത്യന്‍ ടഠഋങ (സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്) വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇടയില്‍ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിക്കുന്നത്. ഈ സംഭവവികാസങ്ങള്‍ കാരണം രക്ഷിതാക്കള്‍ അവരുടെ ദീര്‍ഘകാല പദ്ധതികള്‍ മാറ്റിവെക്കുകയാണ്- യൂണിഹോക്ക് ഗ്ലോബലിന്റെ സ്ഥാപകനും സിഇഒയുമായ വരുണ്‍ ജെയിന്‍ പറഞ്ഞു.

ലിബറല്‍ ആര്‍ട്‌സ് പ്രോഗ്രാമുകള്‍, ഗവേഷണം, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയില്‍ യു.എസ് ഇപ്പോഴും പ്രശസ്തി നിലനിര്‍ത്തുന്നുണ്ടെങ്കിലും, വിദ്യാര്‍ത്ഥികള്‍ മറ്റ് രാജ്യങ്ങളിലേക്ക് തിരിയുകയാണെന്ന് കണ്‍സള്‍ട്ടന്റുമാര്‍ പറയുന്നു.

'പാരമ്പര്യമായി പ്രശസ്തമായ കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, യു.കെ, യു.എസ് തുടങ്ങിയ സ്ഥലങ്ങള്‍ കൂടാതെ, വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ഫിന്‍ലാന്‍ഡ്, ഇറ്റലി, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്‌സ്, അയര്‍ലന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് സജീവമായി അപേക്ഷിക്കുന്നുണ്ട്, ജെയിന്‍ കൂട്ടിച്ചേര്‍ത്തു.

കൗണ്‍സിലിംഗ് പോയിന്റ് ട്രെയിനിംഗ് ആന്റ് ഡെവലപ്മെന്റ് ഡയറക്ടറായ രമ മേനോന്‍ വെള്ളാട്ട്, രക്ഷിതാക്കള്‍ അവരുടെ സാധ്യതകള്‍ വിലയിരുത്തുന്നത് താനും കണ്ടതായി പറഞ്ഞു. 'ആശങ്കാകുലരായ നിരവധി രക്ഷിതാക്കളെയും അവരുടെ കുട്ടികളെയും ഞാന്‍ കണ്ടു. അവരില്‍ ചിലര്‍ യുഎഇയില്‍ പഠനം ആരംഭിച്ച് പിന്നീട് വിദേശ സര്‍വകലാശാലകളിലേക്ക് മാറി പഠിക്കാന്‍ ആലോചിക്കുന്നവരാണ്.'

'മിക്ക ആളുകളും യൂണിവേഴ്‌സിറ്റിയെ പഠനത്തിനും കരിയര്‍ വളര്‍ച്ചയ്ക്കുമുള്ള ഒരു ആരംഭ ഘട്ടമായി മാത്രമല്ല, സ്ഥിരമായി താമസിക്കാനുള്ള ഒരിടമായിട്ടുകൂടിയാണ് കാണുന്നത്,' അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ സാഹചര്യത്തില്‍ യു.എ.ഇ തന്നെ ഒരു മികച്ച ബദലായി മാറിക്കൊണ്ടിരിക്കുകയാണ്. 'പതിറ്റാണ്ടുകളായി, മികച്ച ഇന്ത്യന്‍ പ്രതിഭകള്‍ യു.എസിലേക്കോ യു.കെയിലേക്കോ കുടിയേറുന്ന 'ബ്രെയിന്‍ ഡ്രെയിന്‍' ആണ് കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ആ പ്രവാഹം കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കപ്പെടുകയാണ്. യു.എ.ഇ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുക മാത്രമല്ല, അവരുടെ കഴിവുകളെ നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട് ഹെറിയറ്റ്-വാട്ട് യൂണിവേഴ്‌സിറ്റി ദുബായിലെ അസോസിയേറ്റ് റീജിയണല്‍ ഡയറക്ടര്‍ ഗാരി ഫെര്‍ണാണ്ടസ് പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026