l o a d i n g

ഗൾഫ്

'തിരു വസന്തം 1500' ഐ സി എഫ് ജിദ്ദ റീജിയന്‍ സാംസ്‌കാരിക സംഗമം, ഖാലിദിയ ഡിവിഷന് ഒന്നാം സ്ഥാനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 27, 2025

ജിദ്ദ: മാനവികതയുടെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഐ.സി.എഫ് ജിദ്ദ റീജിയന്‍ സംഘടിപ്പിച്ച 'തിരു വസന്തം 1500' സാംസ്‌കാരിക സംഗമം ശ്രദ്ധേയമായി. പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ജീവിത ദര്‍ശനം, മാനുഷിക മൂല്യങ്ങളുടെയും ധാര്‍മ്മിക ബോധത്തിന്റെയും ഒരു അമൂല്യ സ്രോതസ്സ് ആണെന്നും, പ്രത്യേകിച്ച് ഈ കാലഘട്ടത്തില്‍ അവിടുത്തെ ജീവിതം വഴികാട്ടിയായി നിലകൊള്ളുന്നു എന്നും സംഗമത്തില്‍ പങ്കെടുത്തു സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

മുഹ്‌സിന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമം യഹ്യ ഖലീല്‍ നൂറാനി ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ , ഹസ്സന്‍ സഖാഫി , ഗഫൂര്‍ മുസ്ലിയാര്‍, ഖാസിം സഖാഫി , മുഹ് യിദ്ധീന്‍ കുട്ട് സഖാഫി, അബു മിസ്ബാഹ് ഐക്കരപ്പടി, ഗഫൂര്‍ മാസ്റ്റര്‍ വാഴക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. യാസര്‍ അറഫാത്ത് സ്വാഗതവും ഇബ്രാഹീം മുസ്ല്യാര്‍ നനിയും പറഞ്ഞു

സംഗമത്തിന്റെ ഭാഗമായി നടന്ന ഡിവിഷന്‍ തല മത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിജയികള്‍ മാറ്റുരച്ച വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. പ്രവാചക ജീവിതം ഇതിവൃത്തമാക്കി നടത്തിയ മത്സരങ്ങളായിരുന്നു സംഗമത്തിന്റെ പ്രധാന ആകര്‍ഷണം. കലയും സാഹിത്യവും കേവലം വിനോദോപാധികളല്ലെന്നും, സമൂഹത്തെ നവീകരിക്കാനുള്ള ശക്തമായ ആയുധങ്ങളാണെന്നും സംഗമം ഓര്‍മ്മിപ്പിച്ചു. മന്‍സൂര്‍ മാസ്റ്റര്‍, സൈദ് മുഹമ്മദ് മാസ്റ്റര്‍ റഷീദ് പന്തല്ലൂര്‍,ഹനീഫ പെരിന്തല്‍മണ്ണ, എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മത്സരങ്ങളില്‍ ഖാലിദിയ ഡിവിഷന്‍ ഒന്നാം സ്ഥാനവും, ഹിറ ഡിവിഷന്‍, അസീസിയ ഡിവിഷന്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026