l o a d i n g

ഗൾഫ്

*വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സ്വാമി ചൈതന്യാനന്ദ ആഗ്രയില്‍ അറസ്റ്റില്‍*

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 28, 2025

ന്യൂഡല്‍ഹി- താന്‍ മേധാവിയായിരുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ 17 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വാമി ചൈതന്യാനന്ദ സരസ്വതിയെ ഡല്‍ഹി പോലീസ് ഞായറാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തു.

ഡല്‍ഹി പോലീസിന്റെ ഒരു സംഘം ആഗ്രയിലെ ഹോട്ടലില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്.

സ്ഥാപനത്തിലെ നിലവിലുള്ളതും മുന്‍ വിദ്യാര്‍ഥിനികളുമായ 17-ഓളം സ്ത്രീകളാണ് ചൈതന്യാനന്ദക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്. ഇവര്‍ ലൈംഗികമായ അതിക്രമം ഉള്‍പ്പെടെയുള്ള പീഡനങ്ങള്‍ സ്വാമി നടത്തിയതായി ആരോപിക്കുന്നു. പരാതി നല്‍കിയവരില്‍ ഭൂരിഭാഗം പേരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍ നിന്നുള്ളവരാണ്.

ലൈംഗിക പീഡന പരാതികള്‍ക്ക് പുറമെ, 20 കോടി രൂപയുടെ തട്ടിപ്പും ഫണ്ട് ദുരുപയോഗവും നടത്തിയ കേസില്‍ വെള്ളിയാഴ്ച ചൈതന്യാനന്ദക്ക് ജാമ്യം നിഷേധിച്ചിരുന്നു.

ചൈതന്യാനന്ദ സ്ഥാപിച്ച ട്രസ്റ്റിന്റെ പേരിലുള്ള 18-ല്‍ അധികം അക്കൗണ്ടുകളും 8 കോടി രൂപയോളം നിക്ഷേപമുള്ള 28 ഫിക്‌സഡ് ഡിപ്പോസിറ്റുകളും പോലീസ് മരവിപ്പിച്ചിട്ടുണ്ട്.

നിലവിലെ കേസിനു പുറമെ, ചൈതന്യാനന്ദക്കെതിരെ രണ്ട് ലൈംഗിക പീഡന കേസുകള്‍ വേറെയുമുണ്ട്. 2016-ല്‍ ഇതേ സ്ഥാപനത്തിലെ ഒരു സ്ത്രീയെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സമാനമായ ഒരു കേസ് 2009-ലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2016-ലെ കേസില്‍, പ്രാഥമിക അന്വേഷണത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല, എന്നാല്‍ വിചാരണ തീര്‍പ്പാക്കാതെ തുടരുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് (സൗത്ത് വെസ്റ്റ്) അമിത് ഗോയല്‍ നേരത്തെ അറിയിച്ചിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026