l o a d i n g

ഗൾഫ്

ജീവിത നിലവാര സൂചികയില്‍ ജിദ്ദക്ക് ആഗോള തലത്തില്‍ 74-ാം റാങ്ക്, അറബ് ലോകത്ത് രണ്ടാം സ്ഥാനം

Thumbnail
Publisher By     എ.എം. സജിത്ത്
September 29, 2025

ജിദ്ദ- നുംബിയോയുടെ 2025-ലെ ജീവിത നിലവാര സൂചികയില്‍ ജിദ്ദ നഗരത്തിന് ആഗോളതലത്തില്‍ 74-ാം സ്ഥാനം. സൗദി നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റാങ്കും, അറബ് ലോകത്ത് മസ്‌കത്തിന് ശേഷം രണ്ടാം സ്ഥാനത്തും ജിദ്ദ എത്തി. സുരക്ഷ, ആരോഗ്യ പരിരക്ഷ, അടിസ്ഥാന സൗകര്യ വികസനം, ആധുനിക പൊതു സൗകര്യങ്ങള്‍ എന്നിവയില്‍ ജിദ്ദ കൈവരിച്ച പുരോഗതിയാണ് നേട്ടത്തിന് പിന്നില്‍. നഗരത്തിലെ വികസന മുന്നേറ്റങ്ങളെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രയോജനകരമാക്കി മാറ്റാനുള്ള നഗരസഭയുടെ ശ്രമങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണിത്.

സൗദി വിഷന്‍ 2030-ന്റെ 'ഗുണമേന്മയുള്ള ജീവിതം' എന്ന ലക്ഷ്യത്തോടെ, മുനിസിപ്പാലിറ്റി, ഭവനകാര്യ മന്ത്രാലയം എന്നിവയുടെ കീഴില്‍, ജിദ്ദ മുനിസിപ്പാലിറ്റി നിരവധി പദ്ധതികള്‍ പൂര്‍ത്തിയാക്കിയത് നഗരത്തിന്റെ രൂപരേഖ മാറ്റിയെഴുതാന്‍ സഹായിച്ചു.

കടല്‍ത്തീര വികസനമാണ് ഇതില്‍ പ്രധാനം. കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കുമായി പ്രത്യേക പാതകള്‍, പൊതു ഇടങ്ങള്‍, കുട്ടികളുടെ കളിസ്ഥലങ്ങള്‍, മനോഹരമായ ശില്‍പ്പങ്ങള്‍ എന്നിവ ബീച്ചുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. കടല്‍ത്തീര സന്ദര്‍ശനം മനോഹരമാക്കാന്‍ ഇത് സഹായിക്കുന്നു. കടല്‍ത്തീരത്തോട് ചേര്‍ന്ന് റെസ്റ്റോറന്റുകള്‍, കഫേകള്‍, വിശ്രമ സ്ഥലങ്ങള്‍, മറൈന്‍ സ്‌കാഫോള്‍ഡിംഗ് തുടങ്ങിയ സേവന സൗകര്യങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ബീച്ചുകളുടെ വൃത്തിയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി നിലവിലുള്ള പരിപാലന പരിപാടികളും ഈ പദ്ധതിയുടെ ഭാഗമാണ്.

പാര്‍ക്കുകളും പൊതുഇടങ്ങളുമാണ് മറ്റൊരു വലിയ വികസന പരിപാടി. താമസ കേന്ദ്രങ്ങളുടെ ഹൃദയഭാഗത്തായി, മുനിസിപ്പാലിറ്റി 445-ല്‍ അധികം പാര്‍ക്കുകള്‍ വിവിധ പ്രദേശങ്ങളിലായി തുറന്നു. ഇതില്‍ അല്‍-സജ പാര്‍ക്ക് പോലുള്ള സവിശേഷമായ പാര്‍ക്കുകളുണ്ട്. വ്യത്യസ്ത പാതകളും പരസ്പരം ബന്ധിപ്പിച്ച പൂന്തോട്ടങ്ങളുമുള്ള ഈ പാര്‍ക്ക് ഹരിത ഇടങ്ങളുടെ ആസൂത്രണത്തിന് മാതൃകയാണ്.

നഗരത്തിലെ ഏറ്റവും വലിയ പ്രിന്‍സ് മാജിദ് പാര്‍ക്ക് 130,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയില്‍ പരന്നുകിടക്കുന്നു. തണല്‍ നടപ്പാതകളും ഫണ്‍ഗെയിമുകള്‍ക്കുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.

മെച്ചപ്പെട്ട കാല്‍നടപ്പാതകള്‍, ആധുനിക ലൈറ്റിംഗ് സംവിധാനങ്ങള്‍, സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി നടപ്പാതകള്‍ വികസിപ്പിക്കല്‍ എന്നിവയും പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഇത് നഗരവാസികള്‍ക്ക് കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും യാത്രകള്‍ സുഖകരമാക്കാനും സഹായിച്ചു.

മാനുവല്‍, മെക്കാനിക്കല്‍ ക്ലീനിംഗ്, പാതകളുടെയും ഹൈവേകളുടെയും ശുചീകരണം, മാലിന്യം നീക്കംചെയ്യല്‍, അനധികൃത കച്ചവട കേന്ദ്രങ്ങള്‍ നിയന്ത്രിക്കല്‍ തുടങ്ങിയ ശുചീകരണ, പരിപാലന പരിപാടികളും നഗരസഭ നടപ്പാക്കി.
വാണിജ്യ-സേവന സൗകര്യങ്ങള്‍ വികസിപ്പിക്കുക, കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഇടങ്ങള്‍ ഒരുക്കുക തുടങ്ങിയ വികസന പദ്ധതികളിലും നിക്ഷേപം നടത്തി. മാലിന്യ സംസ്‌കരണത്തിന് ജിദ്ദ മുനിസിപ്പാലിറ്റി പുതിയ പരിപാടികള്‍ നടപ്പാക്കി.

ഈ വികസന പരിപാടികളുടെ ഭാഗമായി ജിദ്ദ ഇപ്പോള്‍ ഒരു സാമ്പത്തിക, ടൂറിസ്റ്റ് നഗരം എന്നതിലുപരി, ജീവിത നിലവാരത്തിന്റെ മാതൃക കൂടിയായി മാറിയതായി നഗരസഭ ചൂണ്ടിക്കാട്ടുന്നു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026