l o a d i n g

ഗൾഫ്

വര്‍ഗീയ ഫാസിസവും വര്‍ഗ്ഗ ഫാസിസവും കേരളത്തില്‍ ഒന്നിക്കുന്നു -ബി.ആര്‍.എം. ഷെഫീര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 29, 2025

ജിദ്ദ: കേരളം ഇന്ന് വരെ ദര്‍ശിച്ചിട്ടില്ലാത്ത വിധം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ വര്‍ഗീയതയും, വിഭാഗീയതയും നാട്ടില്‍ പരത്താന്‍ കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങിയിരിക്കുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയായ ബി ആര്‍ എം ഷഫീര്‍ ആരോപിച്ചു. നമ്മുടെ മഹത്തായ രാജ്യം വര്‍ഗീയ ഫാസിസത്തിനെതിരെ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ വേണ്ടി ജീവന്‍ മരണ പോരാട്ടത്തിലാണ്. അപ്പോഴാണ് ഇന്ത്യാ മുന്നണിയുടെ സഖ്യകക്ഷിയായ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും വര്‍ഗീയ ഫാസിസത്തെ കേരള മണ്ണില്‍ പ്രതിഷ്ഠിക്കാന്‍ കഠിന ശ്രമം നടത്തുന്നത്. അതിന്റെ ഉദാഹരണമാണ് വര്‍ഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശനുമായുള്ള കൂട്ടുകെട്ടെന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദ കെഎംസിസി ഓഫീസ് സന്ദര്‍ശനത്തോടനുബന്ധിച്ച് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന നോര്‍ക്ക ഹെല്‍പ്പ് ഡസ്‌ക് സന്ദര്‍ശിക്കുകയും പ്രവര്‍ത്തനത്തെ അഭിനന്ദിക്കുകയും ചെയ്തു.

ജലാല്‍ തേഞ്ഞിപ്പലം അധ്യക്ഷത വഹിച്ചു. ഹുസൈന്‍ കരിങ്കറ, സിറാജ് കണ്ണവം, സുബൈര്‍ വട്ടോളി, അഷ്‌റഫ് താഴെക്കോട്, ലത്തീഫ് വള്ളമുണ്ട, മജീദ് പുകയൂര്‍, ഇബ്രാഹിം കൊല്ലി, ഇല്യാസ് കല്ലിങ്ങല്‍, ടി കെ അബ്ദുറഹ്‌മാന്‍, നൗഫല്‍ ഉള്ളാടന്‍, നൗഷാദ് ചപ്പാരപ്പടവ്, നൗഫല്‍ ഉള്ളാടന്‍, റഷീദ് എറണാകുളം, നസറുദ്ദീന്‍ ആലപ്പുഴ, കരീം കൂട്ടിലങ്ങാടി, മൂസ പട്ടത്ത്, ജാഫര്‍ വെന്നിയൂര്‍, അസ്ഹബ് വര്‍ക്കല, രാധാകൃഷ്ണന്‍ കാവുമ്പായി, അനില്‍കുമാര്‍ പത്തനംതിട്ട, ശരീഫ് അറക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വി പി മുസ്തഫ സ്വാഗതവും ഹസ്സന്‍ ബത്തേരി നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026