l o a d i n g

ഗൾഫ്

സേവന നിലവാരം ഉയര്‍ത്തുന്നതിന് സൗദിയില്‍ റെന്റല്‍ വാഹന ഓഫീസുകള്‍ക്ക് പുതിയ നിയമങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 1, 2025

റിയാദ്: സൗദി അറേബ്യയിലെ വാടക വാഹന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് പുതിയ ചട്ടങ്ങള്‍ പ്രഖ്യാപിച്ചു. സൗദി മുനിസിപ്പാലിറ്റികളും ഹൗസിങ് മന്ത്രാലയവും ചേര്‍ന്നാണ് സംയുക്ത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. ഈ നിയമങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഈ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിവിധ തരം ഗതാഗത വാടക സ്ഥാപനങ്ങളുടെ ഓഫീസുകള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍, സേവന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ബാധകമാണ്.

പ്രധാന നിര്‍ദ്ദേശങ്ങള്‍:

മുനിസിപ്പല്‍ മാനദണ്ഡങ്ങള്‍: ഓഫീസുകളുടെ പാര്‍ക്കിങ് സൗകര്യം, ശുചിത്വം, ഓഫീസ് ഡിസൈന്‍ എന്നിവ മുനിസിപ്പാലിറ്റികളുടെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിരിക്കണം. എല്ലാ ഓഫീസുകളിലും ഭിന്നശേഷി സൗഹൃദ സൗകര്യങ്ങള്‍ ഉറപ്പാക്കണം. സൗദി ബില്‍ഡിങ് കോഡ്, ഫയര്‍ പ്രൊട്ടക്ഷന്‍ കോഡ് എന്നിവ കര്‍ശനമായി പാലിക്കണം. ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം, സിസിടിവി ക്യാമറകള്‍ എന്നിവ നിര്‍ബന്ധമായും സ്ഥാപിക്കണം.

രാജ്യത്തെ നഗര ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും, ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനും, വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ഈ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നത്. പുതിയ ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ വാടക വാഹന മേഖലയില്‍ ഉയര്‍ന്ന നിലവാരം ഉറപ്പാക്കാന്‍ സൗദി ലക്ഷ്യമിടുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026