l o a d i n g

ഗൾഫ്

ഒമാനില്‍ കുപ്പിവെള്ളത്തില്‍നിന്നു വിഷബാധ: രണ്ടുപേര്‍ മരിച്ചു; ഇറക്കുമതി ചെയ്ത ബ്രാന്‍ഡ് നിരോധിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 1, 2025

മസ്‌കത്ത്: ഒമാനില്‍ ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്ത കുപ്പിവെള്ളത്തില്‍ വിഷാംശം കലര്‍ന്നതിനെ തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖ് വിലായത്തില്‍ വിഷബാധയേറ്റ ഒരു ഒമാനി പൗരനും ഒരു പ്രവാസി സ്ത്രീയുമാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിത്തത്.

വിഷബാധയ്ക്ക് കാരണമായത് 'യൂറാന്‍സ് സ്റ്റാര്‍ (URANS STAR)' എന്ന ബ്രാന്‍ഡിലുള്ള കുപ്പിവെള്ളമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ആരോഗ്യപ്രതിസന്ധിയെ തുടര്‍ന്ന് നടത്തിയ ലബോറട്ടറി പരിശോധനയില്‍ ഈ ഉല്‍പ്പന്നത്തില്‍ ദോഷകരമായ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു. വിഷബാധയ്ക്ക് കാരണമായ 'യൂറാന്‍സ് സ്റ്റാര്‍' ബ്രാന്‍ഡിലുള്ള വെള്ളം രാജ്യത്തെ പ്രാദേശിക വിപണികളില്‍ നിന്ന് ഉടന്‍ പിന്‍വലിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി. കൂടാതെ, പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇറാനില്‍ നിന്നുള്ള എല്ലാ കുപ്പിവെള്ളത്തിന്റെയും ഇറക്കുമതി സര്‍ക്കാര്‍ പൂര്‍ണ്ണമായും നിരോധിച്ചു.

അധികൃതര്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷിതമല്ലാത്തതോ സംശയകരമായതോ ആയ കുപ്പിവെള്ളമോ മറ്റ് ഉപഭോഗവസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി രാജ്യത്ത് കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ തുടരുകയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026