l o a d i n g

ഗൾഫ്

റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് ഇന്ന് തുടക്കം, ഉസ്‌ബെക്കിസ്ഥാന്‍ അതിഥി രാജ്യം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 2, 2025

റിയാദ്: സാംസ്‌കാരിക ലോകത്തിന് ഊര്‍ജ്ജം പകര്‍ന്ന്, റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഇന്ന് (വ്യാഴം) ആരംഭിക്കും. 25-ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള 2,000 പ്രാദേശിക, അന്തര്‍ദേശീയ പ്രസാധക സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും.

മേഖലയിലെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയായ ഇത്, പ്രിന്‍സസ് നൂറ ബിന്‍ത് അബ്ദുള്‍റഹ്‌മാന്‍ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് ഒക്ടോബര്‍ 11 വരെ തുടരും. പ്രമുഖരായ എഴുത്തുകാരെയും ബുദ്ധിജീവികളെയും ഉള്‍ക്കൊള്ളുന്ന മേള, അറബ് ലോകത്തെ ഒരു പ്രധാന സാംസ്‌കാരിക വേദിയായി അതിന്റെ സ്ഥാനം ഉറപ്പിക്കുമെന്ന് സംഘാടകര്‍ പ്രത്യാശിക്കുന്നു. സാഹിത്യം, പ്രസിദ്ധീകരണം, വിവര്‍ത്തനം എന്നീ വിഭാഗങ്ങള്‍ക്കായുള്ള കമ്മീഷനാണ് മേള സംഘടിപ്പിക്കുന്നത്.

ഈ വര്‍ഷത്തെ മേളയിലെ അതിഥി രാജ്യം ഉസ്‌ബെക്കിസ്ഥാന്‍ ആണ്. സൗദി അറേബ്യയുമായുള്ള ഉസ്‌ബെക്കിസ്ഥാന്റെ ശക്തമായ സാംസ്‌കാരിക ബന്ധം പ്രതിഫലിക്കുന്നതാണിത്്.

പ്രധാന പരിപാടികള്‍ക്ക് പുറമെ 200-ല്‍ അധികം അനുബന്ധ പരിപാടികള്‍ മേളയില്‍ നടക്കും. വിവിധ പ്രായക്കാര്‍ക്കായി പ്രത്യേക പ്രവര്‍ത്തനങ്ങളോടുകൂടിയ കുട്ടികളുടെ മേഖലയും ഒരുക്കിയിട്ടുണ്ട്. പ്രസിദ്ധീകരണ വ്യവസായത്തെ പിന്തുണയ്ക്കുന്നതിനും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമായി ഈ വര്‍ഷവും ബിസിനസ് സോണ്‍ മേളയുടെ ഭാഗമാണ്. സാഹിത്യ ഏജന്‍സികളെ ഒരുമിപ്പിക്കുകയും പ്രസാധകര്‍ക്ക് സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഈ സോണില്‍ സര്‍ക്കാര്‍, സാമ്പത്തിക, സംരംഭക സ്ഥാപനങ്ങളുടെ പവലിയനുകളും ഉണ്ടാകും.

പുസ്തക വ്യവസായത്തിലെ സംരംഭകത്വം, പകര്‍പ്പവകാശം, ലൈസന്‍സിംഗ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള സംവാദ സെഷനുകള്‍ക്കും വര്‍ക്ക്ഷോപ്പുകള്‍ക്കും ബിസിനസ് സോണ്‍ വേദിയാകും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026