l o a d i n g

ഗൾഫ്

ഫ്ലോട്ടില തടഞ്ഞ ഇസ്രായേല്‍ നടപടിക്കെതിരെ ലോക വ്യാപകപ്രതിഷേധം, ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 3, 2025

ഗസ്സ സിറ്റി: ഗസ്സയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ പുറപ്പെട്ട 'ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടില' ഇസ്രായേല്‍ തടഞ്ഞ നടപടിയില്‍ ലോകമെങ്ങും ശക്തമായ പ്രതിഷേധമുയരുന്നു. ഈ നടപടി ഭീകരകൃത്യവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് സ്‌പെയിന്‍, കൊളംബിയ, ഇറ്റലി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തുറന്നടിച്ചു. ഇറ്റലിയിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയനായ സി.ജി.ഐ.എല്‍. ഇസ്രായേലിന്റെ കപ്പല്‍ തടയലില്‍ പ്രതിഷേധിച്ചു രാജ്യവ്യാപകമായി ഇന്ന് പൊതുപണിമുടക്ക് പ്രഖ്യാപിച്ചു.

ഫ്‌ലോട്ടിലയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫലസ്തീന്‍ പതാകയുമായി ഡസന്‍ കണക്കിന് തുര്‍ക്കി ബോട്ടുകള്‍ ഹതായി തീരത്ത് യാത്ര ചെയ്തു. ആക്രമണത്തിന് പിന്നാലെ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ രാജ്യത്തെ മുഴുവന്‍ ഇസ്രായേലി നയതന്ത്ര പ്രതിനിധികളെയും പുറത്താക്കാന്‍ ഉത്തരവിട്ടു.

അതിനിടെ, ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധ മേഖല മറികടന്ന് ഫ്‌ലോട്ടിലയിലെ ഒരു കപ്പല്‍ ഗസ്സ തീരത്തേക്ക് നീങ്ങിയത് വലിയ വാര്‍ത്തയായി. ഇതാദ്യമായാണ് ഒരു കപ്പല്‍ ഇസ്രായേലിന്റെ ഉപരോധം ഭേദിക്കുന്നത്. എന്നാല്‍, 44 ചെറുകപ്പലുകളും പിടിച്ചെടുത്ത് അസ്‌ദോദ് തുറമുഖത്തേക്ക് നീക്കിയതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഓഗസ്റ്റ് 31-ന് സ്‌പെയിന്‍, ടുണീഷ്യ, ഇറ്റലിയിലെ സിസിലി എന്നിവിടങ്ങളിലെ തുറമുഖങ്ങളില്‍ നിന്നാണ് ഈ കപ്പലുകള്‍ പുറപ്പെട്ടത്.

പിടികൂടിയ കപ്പലുകളില്‍ 40-ല്‍ അധികം രാജ്യങ്ങളില്‍നിന്നുള്ള 500-ഓളം ആക്ടിവിസ്റ്റുമാരുണ്ട്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുംബര്‍ഗ്, ഫ്രാന്‍സില്‍നിന്നുള്ള യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗം എമ്മ ഫോറ്യൂ, ബാഴ്‌സലോണ മേയര്‍ അഡാ കോലോവ് എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഇവരെ അസ്‌ദോദ് തുറമുഖത്തോട് ചേര്‍ന്നുള്ള തടങ്കല്‍ പാളയത്തിലേക്ക് മാറ്റി. ആക്ടിവിസ്റ്റുകളെ ചോദ്യം ചെയ്യുന്നത് കാണാനായി തീവ്ര വലതുപക്ഷ മന്ത്രി ഇതാമര്‍ ബെന്‍ ഗവിര്‍ സ്ഥലത്തെത്തി. ഇവരെ ഉടന്‍ അതത് രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

മറ്റൊരു സംഭവത്തില്‍, ഗസ്സ സിറ്റിയിലും പരിസരങ്ങളിലും ഇസ്രായേല്‍ ആക്രമണം വിപുലമാക്കുകയും ഇന്നലെ മാത്രം 48 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച ദ്വിരാഷ്ട്ര പദ്ധതിക്ക് യൂറോപ്യന്‍ യൂണിയനും റഷ്യയും പിന്തുണ പ്രഖ്യാപിച്ചു. തുര്‍ക്കി, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളുമായി ചര്‍ച്ച തുടരുന്ന ഹമാസ്, ഇരുപതിന പദ്ധതിയില്‍ തങ്ങളുടെ നിലപാട് ഉടന്‍ അറിയിക്കുമെന്നും വ്യക്തമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026