l o a d i n g

ഗൾഫ്

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടി.ജെ.എസ്. ജോര്‍ജ് അന്തരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 3, 2025

ബംഗളൂരു: പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനും പത്മഭൂഷണ്‍ ജേതാവുമായ ടി.ജെ.എസ്. ജോര്‍ജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വെള്ളിയാഴ്ച ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തനത്തിലൂടെ ഇന്ത്യന്‍ ജേണലിസത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന ടി.ജെ.എസ്. ജോര്‍ജ്.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എഡിറ്റോറിയല്‍ അഡൈ്വസറായിരുന്ന അദ്ദേഹം, 25 വര്‍ഷത്തോളം എഴുതിയ 'പോയിന്റ് ഓഫ് വ്യൂ' എന്ന പ്രതിവാര കോളം വായനക്കാര്‍ക്കിടയില്‍ ഏറെ പ്രശസ്തമായിരുന്നു. 94-ാം വയസ്സുവരെ അദ്ദേഹം ഈ കോളം തുടര്‍ന്നു. ഹോങ്കോങ്ങില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന വിഖ്യാത മാഗസിന്‍ 'ഏഷ്യാവീക്കിന്റെ' സ്ഥാപക എഡിറ്ററായിരുന്നു അദ്ദേഹം.

സ്വതന്ത്ര ഇന്ത്യയില്‍ തടവിലാക്കപ്പെട്ട ആദ്യ എഡിറ്റര്‍ എന്നറിയപ്പെടുന്ന ടി.ജെ.എസ്. ജോര്‍ജ്, 1965-ല്‍ 'ദി സെര്‍ച്ച്ലൈറ്റ്' പത്രത്തിന്റെ എഡിറ്ററായിരിക്കെ അന്നത്തെ ബീഹാര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലിലായി. അദ്ദേഹത്തിനുവേണ്ടി കോടതിയില്‍ ഹാജരായത് വി.കെ. കൃഷ്ണമേനോനായിരുന്നു.

1950-ല്‍ ബോംബെയിലെ ഫ്രീ പ്രസ് ജേണലിലൂടെയാണ് പത്രപ്രവര്‍ത്തന രംഗത്തേക്ക് പ്രവേശിച്ചത്. സമകാലികം മലയാളം വാരികയുടെ എഡിറ്റോറിയല്‍ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതിലധികം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. എം.എസ്. സുബ്ബലക്ഷ്മി, വി.കെ. കൃഷ്ണമേനോന്‍, നര്‍ഗീസ്, പോത്തന്‍ ജോസഫ്, ലീ ക്വാന്‍ യെവ് തുടങ്ങിയവരുടെ ജീവചരിത്രങ്ങള്‍ ശ്രദ്ധേയമാണ്. 'ഘോഷയാത്ര' അദ്ദേഹത്തിന്റെ ആത്മകഥയാണ്.

സാഹിത്യ-മാധ്യമ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് 2011-ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2019-ല്‍ കേരള സര്‍ക്കാരിന്റെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരവും ലഭിച്ചു.

പത്തനംതിട്ട, തുമ്പമണ്‍ സ്വദേശിയായ അദ്ദേഹം കൂടുതല്‍ കാലം ബംഗളൂരുവിലാണ് താമസിച്ചത്. ഭാര്യ: പരേതയായ അമ്മു ജോര്‍ജ്.
മക്കള്‍: എഴുത്തുകാരനും കവിയുമായ ജീത് തയ്യില്‍, ഷേബ തയ്യില്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ഒട്ടേഖെ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഞായറാഴ്ച (ഒക്ടോബര്‍ 5) ബംഗളൂരുവിലായിരിക്കും സംസ്‌കാരം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026