l o a d i n g

ഗൾഫ്

ഗള്‍ഫിന്റെ 'ഷെങ്കന്‍ വിസ' ഈ വര്‍ഷാവസാനത്തോടെ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 6, 2025

ദുബായ്/റിയാദ്: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി.) രാജ്യങ്ങള്‍ക്കിടയില്‍ ടൂറിസത്തിലും സാമ്പത്തിക സഹകരണത്തിലും ചരിത്രപരമായ വഴിത്തിരിവായേക്കാവുന്ന 'ജി.സി.സി ഗ്രാന്‍ഡ് ടൂര്‍സ് വിസ' ഉടന്‍ യാഥാര്‍ഥ്യമാവുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലെ ഷെങ്കന്‍ വിസയുടെ മാതൃകയില്‍, ഒരൊറ്റ വിസ ഉപയോഗിച്ച് സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍, ഒമാന്‍ എന്നീ ആറ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇത് വിനോദസഞ്ചാരികളെ അനുവദിക്കും.

യു.എ.ഇ. സാമ്പത്തിക, ടൂറിസം മന്ത്രാലയം നല്‍കുന്ന വിവരമനുസരിച്ച്, ഒറ്റ ഇലക്ട്രോണിക് അപേക്ഷ വഴി വിസയ്ക്ക് അപേക്ഷിക്കാം. ഇതോടെ, ആറ് രാജ്യങ്ങളിലേക്കും വെവ്വേറെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട ആവശ്യം ഒഴിവാകും. സുരക്ഷാ, ടൂറിസം സഹകരണത്തിന്റെ ഭാഗമായി, ഈ വിസയുടെ പൈലറ്റ് ഘട്ടം 2025-ന്റെ അവസാന പാദത്തില്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്. വിസയ്ക്ക് 30 മുതല്‍ 90 ദിവസം വരെയായിരിക്കും സാധുത.

സാധുവായ പാസ്‌പോര്‍ട്ട്, വ്യക്തിഗത ഫോട്ടോ, ഹോട്ടല്‍ റിസര്‍വേഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, മടക്ക ടിക്കറ്റ്, സാമ്പത്തികശേഷി തെളിയിക്കുന്ന രേഖകള്‍ എന്നിവ വിസയ്ക്ക് അപേക്ഷിക്കാന്‍ ആവശ്യമാണ്.

ആഗോള ടൂറിസം വിപണിയില്‍ ഗള്‍ഫ് രാജ്യങ്ങളുടെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ടൂറിസത്തെ പ്രധാന വരുമാന മാര്‍ഗമാക്കാന്‍ ലക്ഷ്യമിടുന്ന സൗദി വിഷന്‍ 2030, ഒമാന്‍ വിഷന്‍ 2040, യു.എ.ഇ. ടൂറിസം സ്ട്രാറ്റജി 2031 എന്നിവയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇത് വലിയ സംഭാവന നല്‍കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026