l o a d i n g

ഗൾഫ്

പുതു ചരിത്രമാകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സൗദി സന്ദര്‍ശനത്തിന് ജിദ്ദയില്‍ വിപുലമായ സ്വാഗത സംഘം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 9, 2025

ജിദ്ദ: ചരിത്രമായി മാറുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സൗദി സന്ദര്‍ശനം വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപീരിച്ചു. സൗദി മണ്ണിലെത്തുന്ന ആദ്യ കേരള മുഖ്യമന്ത്രി എന്ന നിലയില്‍ ഈ ചരിത്ര നിമിഷത്തെ അവിസ്മരണീയമാക്കാനുള്ള പരിശ്രമത്തിലാണ് ജിദ്ദ സമൂഹം.

മലയാള ഭാഷയുടെ പഠനത്തിനും പ്രചാരണത്തിനും വേണ്ടി കേരള സര്‍ക്കാരിന് കീഴിലുള്ള മലയാളം മിഷന്‍ സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 'മലയാളോത്സവം' പരിപാടിയുടെ ഉദ്ഘാടനത്തിനായാണ് മുഖ്യമന്ത്രിയും സംഘവും സൗദിയിലെത്തുന്നത്. 'എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം' എന്ന ലക്ഷ്യത്തോടെ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാ പഠനത്തിന് അവസരം ഒരുക്കുക എന്ന ഇടതുസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍. മുഖ്യമന്ത്രിയോടൊപ്പം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, നോര്‍ക്ക ഉദ്യോഗസ്ഥര്‍ എന്നിവരുമെത്തുന്നുണ്ട്്.

മുഖ്യമന്ത്രിയും സംഘവും ഈ മാസം 17-ന് റിയാദിലും, 18-ന് ജിദ്ദയിലും, 19-ന് ദമ്മാമിലും 'മലയാളോത്സവം' ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കും. ഒക്ടോബര്‍ 18 ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍ രാത്രി 9.30 വരെയാണ് ജിദ്ദയിലെ പരിപാടി. ജിദ്ദ കിങ് അബ്ദുല്‍ അസീസ് റോഡിലുള്ള (മലിക് റോഡ്) സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റിക്ക് കീഴിലുള്ള ബെഞ്ച്മാര്‍ക്ക് തിയറ്ററാണ് വേദി.

മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും സന്ദര്‍ശനം വിജയകരമാക്കാനും വിപുലമായ സ്വീകരണം ഒരുക്കുന്നതിനുമായി 250 അംഗ സംഘാടക സമിതിക്കാണ് ജിദ്ദയില്‍ രൂപം നല്‍കിയിട്ടുള്ളത്. ജിദ്ദയിലെ വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനകളെയും ജില്ലാ കൂട്ടായ്മകളെയും മാധ്യമങ്ങളെയും പ്രതിനിധീകരിച്ച് നിരവധിപേര്‍ സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പങ്കെടുത്തു.

സംഘാടക സമിതി ഭാരവാഹികള്‍: ഷിബു തിരുവനന്തപുരം (ചെയര്‍മാന്‍), ശ്രീകുമാര്‍ മാവേലിക്കര (വൈസ് ചെയര്‍മാന്‍), ജുനൈസ് (ജനറല്‍ കണ്‍വീനര്‍), നസീര്‍ വാവ കുഞ്ഞു, റഫീഖ് പത്തനാപുരം, ഹിഫ്സുറഹ്‌മാന്‍, നിഷ നൗഫല്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍), അബ്ദുള്ള മുല്ലപ്പള്ളി (പബ്ലിക് റിലേഷന്‍ ചെയര്‍മാന്‍), നൗഷാദ്, അര്‍ഷാദ് ക്രീയേറ്റീവ് (ജോയന്റ് കണ്‍വീനര്‍മാര്‍-പബ്ലിക് റിലേഷന്‍), സി.എം. അബ്ദുല്‍റഹ്‌മാന്‍ (കണ്‍വീനര്‍-സ്വീകരണം), സലാഹ് കാരാടന്‍, മന്‍സൂര്‍ വയനാട്, ഉണ്ണി തെക്കേടത്, ഷിനു (ജോയന്റ് കണ്‍വീനര്‍മാര്‍ -സ്വീകരണം), സലാഹുദ്ദീന്‍ (കണ്‍വീനര്‍-വളന്റിയര്‍), ഇര്‍ഷാദ് മുണ്ടക്കയം, പി.സി. അയൂബ് (ജോയന്റ് കണ്‍.-വളന്റിയര്‍).

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026