l o a d i n g

ഗൾഫ്

ഗാസയിലെ വംശഹത്യയ്ക്കെതിരെ ഒഐസിസി റിയാദ് മാനിഷാദ ഐക്യദാര്‍ഢ്യ സദസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 10, 2025

റിയാദ്: ലോകരാജ്യങ്ങളാകെ യുദ്ധത്തിനെതിരായ നിലപാട് സ്വീകരിക്കുമ്പോഴും അതൊന്നും ചെവിക്കൊള്ളാതെ ഗാസയിലെ ജനങ്ങളെ ഉന്മൂലനം ചെയ്യുകയാണ് ഇസ്രായേലിലെ ഭീകര ഭരണകൂടമെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആരോപിച്ചു. കെ.പി.സി.സിയുടെ നിര്‍ദ്ദേശപ്രകാരം ഗാസയിലെ വംശഹത്യക്കെതിരെയും പലസ്തീന്‍ ജനതയോടുള്ള അനുഭാവപ്രകടനമായും ബത്ഹ സബര്‍മതിയില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച 'മാനിഷാദ ഐക്യദാര്‍ഢ്യ സദസ്' ശ്രദ്ധേയമായി.

സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു. ചടങ്ങ് ഒഐസിസി ചെയര്‍മാന്‍ കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിനാളുകളാണ് ഇസ്രായേലിന്റെ അടങ്ങാത്ത യുദ്ധകൊതിക്ക് ഇരയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പട്ടിണിയിലും രോഗത്തിലും മരിച്ചുകിടക്കുന്ന ജനങ്ങളെ രക്ഷിക്കാനാകാത്തത് മനുഷ്യരാശിയുടെ വീഴ്ചയാണ്. ഗാസയുടെ പൂര്‍ണ്ണ അധിനിവേശത്തിന് ശ്രമിക്കുന്ന ഇസ്രായേലിനെതിരെ ലോകം ശക്തമായ ശബ്ദം ഉയര്‍ത്തേണ്ട സമയമാണിത്, എന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത്ത് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ഭാരവാഹികളായ ഷുക്കൂര്‍ ആലുവ, സജീര്‍ പൂന്തുറ, ബാലു കുട്ടന്‍, ഷംനാദ് കരുനാഗപള്ളി, നിഷാദ് ആലംങ്കോട്, അബ്ദുല്‍ കരീം കൊടുവള്ളി, ജോണ്‍സണ്‍ മാര്‍ക്കോസ്, റഫീഖ് വെമ്പായം, ഹക്കീം പട്ടാമ്പി, നാദിര്‍ഷാ റഹ്‌മാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, അശ്‌റഫ് മേച്ചേരി എന്നിവര്‍ സംസാരിച്ചു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ സ്വാഗതവും, കണ്ണൂര്‍ ജില്ല പ്രസിഡന്റ് സന്തോഷ് ബാബു നന്ദിയും പറഞ്ഞു.

ഏതൊരു ഭീകരതയും എതിര്‍ക്കപ്പെടേണ്ടതാണ്. ഒരു രാജ്യത്തെയും ഭീകരത രക്ഷിക്കില്ല, മറിച്ച് അതിലെ ജനങ്ങളെ നാശത്തിലേക്ക് തള്ളിവിടും. ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് എക്കാലവും ഫലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചിരുന്നത്, എന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

പരിപാടിക്ക് ബിനോയ് മത്തായി, വഹീദ് വാഴക്കാട്, ഹരീന്ദ്രന്‍ കണ്ണൂര്‍, ജംഷാദ് തുവ്വൂര്‍, അലക്‌സ് കൊട്ടാരക്കര, സൈനുദ്ധീന്‍ വല്ലപ്പുഴ, ഹാഷിം കണ്ണാടിപറമ്പ്, ഷംസീര്‍ പാലക്കാട്, മുനീര്‍ കണ്ണൂര്‍, സാദിഖ് വടപുറം, സോണി തൃശൂര്‍, ഷറഫു ചിറ്റന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026