l o a d i n g

ഗൾഫ്

റിയാദ് എയര്‍ മുംബൈയിലേക്കും, പുകയില ഉല്‍പന്നങ്ങള്‍ക്ക് നിയന്ത്രണം... ഇന്നത്തെ പ്രധാന സൗദി വാര്‍ത്തകള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 11, 2025

പുതിയ മുന്‍സിപ്പല്‍ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ

റിയാദ്- സൗദി അറേബ്യയിലെ മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം പുതിയ എക്‌സിക്യൂട്ടീവ് നിയമങ്ങള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് മുനിസിപ്പല്‍ നിയമലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിക്കുകയും ലംഘനങ്ങളെ ഗൗരവമായത്, അല്ലാത്തത് എന്നിങ്ങനെ തരംതിരിക്കുകയും ചെയ്തു. ഏറ്റവും ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് 20 ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. കൂടാതെ, നിയമം ആവര്‍ത്തിച്ച് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ വര്‍ദ്ധിപ്പിക്കുകയും, ചില സന്ദര്‍ഭങ്ങളില്‍ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. പൊതു ഇടങ്ങളിലെ നിയമലംഘനങ്ങള്‍ തടയുന്നതിനും നഗരങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും വേണ്ടിയാണ് ഈ പുതിയ പരിഷ്‌കാരം.

പള്ളികള്‍ക്കും സ്‌കൂളുകള്‍ക്കും സമീപം പുകയില വില്‍പ്പനക്ക് കര്‍ശന നിയന്ത്രണം

പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പനക്ക് സൗദി അറേബ്യയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പുതിയ നിയമപ്രകാരം, പള്ളികളില്‍നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും കുറഞ്ഞത് 500 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ പുകയില വില്‍ക്കുന്ന കടകള്‍ക്ക് ലൈസന്‍സ് അനുവദിക്കില്ല. സിഗരറ്റുകള്‍, ഷീഷ, ഇ-സിഗരറ്റ് എന്നിവ വില്‍ക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വില്‍ക്കാന്‍ പാടില്ല, ഒറ്റ സിഗരറ്റുകളായോ മറ്റ് ഉല്‍പ്പന്നങ്ങളോ ചില്ലറയായി വില്‍ക്കുന്നതിനും വിലക്കി.

റിയാദ് സീസണ്‍ 2025-ന് ഗംഭീര തുടക്കം

സൗദിയിലെ ഏറ്റവും വലിയ വിനോദോത്സവമായ 'റിയാദ് സീസണ്‍ 2025'-ന് കിംഗ്ഡം അരീനയ്ക്കും ബൊളിവാര്‍ഡ് വേള്‍ഡിനും ഇടയില്‍ നടന്ന വര്‍ണ്ണാഭമായ പരേഡോടെ തുടക്കമായി. ന്യൂയോര്‍ക്കിലെ പ്രശസ്ത ഫെസ്റ്റിവല്‍ സംഘാടകരായ മെയ്സിസ് ഒരുക്കിയ ഭീമന്‍ ബലൂണുകളുടെ പ്രദര്‍ശനം പരേഡിന്റെ പ്രധാന ആകര്‍ഷണമായിരുന്നു. അമേരിക്കക്ക് പുറത്ത് ആദ്യമായാണ് ഈ ബലൂണ്‍ പ്രദര്‍ശനം നടക്കുന്നത്. 2026 മാര്‍ച്ച് വരെയാണ് റിയാദ് സീസണ്‍ നീണ്ടുനില്‍ക്കുന്നത്.

ഊബര്‍ സഹസ്ഥാപകനും റെഡ് സീ സി.ഇ.ഒക്കും സൗദി പൗരത്വം

പ്രമുഖ അമേരിക്കന്‍ സംരംഭകനും ഊബര്‍ സഹസ്ഥാപകനുമായ ട്രാവിസ് കലാനിക്കിനും റെഡ് സീ ഗ്ലോബല്‍ ഗ്രൂപ്പ് സി.ഇ.ഒ. ജോണ്‍ പഗാനോക്കും സൗദി അറേബ്യ പൗരത്വം നല്‍കി ആദരിച്ചു. വിഷന്‍ 2030 ലക്ഷ്യമിട്ടുള്ള സുപ്രധാന പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ അന്താരാഷ്ട്ര വിദഗ്ധരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. റിയല്‍ എസ്റ്റേറ്റ്, ടൂറിസം വികസന രംഗത്ത് നാല് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള വ്യക്തിയാണ് ജോണ്‍ പഗാനോ.

റിയാദ് എയര്‍ ആദ്യ സര്‍വീസ് ഒക്ടോബര്‍ 26-ന്

സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയര്‍ ഈ മാസം 26-ന് ആദ്യ വാണിജ്യ സര്‍വീസ് ആരംഭിക്കും. റിയാദില്‍നിന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്കാണ് കന്നിപ്പറക്കല്‍. ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ മുംബൈയിലേക്കും സര്‍വീസ് ആരംഭിക്കാന്‍ പദ്ധതിയുണ്ട്. 2030-ഓടെ നൂറിലധികം രാജ്യങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാന്‍ റിയാദ് എയര്‍ ലക്ഷ്യമിടുന്നു.

ഗസ്സ സമാധാന പദ്ധതി ചര്‍ച്ചകളില്‍ സൗദി പങ്കെടുത്തു

യു.എസ്. ഗസ്സ സമാധാന പദ്ധതിയും അതിനെ തുടര്‍ന്നുള്ള വെടിനിര്‍ത്തല്‍ നടപടികളും ചര്‍ച്ച ചെയ്യുന്നതിനായി ഫ്രാന്‍സ് ആതിഥേയത്വം വഹിച്ച മന്ത്രിതല യോഗത്തില്‍ സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പങ്കെടുത്തു. ഗസ്സയിലും വിശാലമായ മേഖലയിലും സുസ്ഥിരമായ രാഷ്ട്രീയ സമാധാന പാത കൈവരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026