l o a d i n g

ഗൾഫ്

ഇസ്രായേല്‍ ആക്രമണത്തിലെ രക്തസാക്ഷി: ബദര്‍ സാദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസരിയെ ഖത്തര്‍ ആദരിച്ചു

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
October 12, 2025

ദോഹ: ഇസ്രായേല്‍ ആക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയ സേനാംഗം ബദര്‍ സാദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസരിക്ക് ആദരവൊരുക്കി ഖത്തര്‍. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി, ആദരസൂചകമായി സെക്കന്‍ഡ് ലെഫ്റ്റനന്റ് പദവി സ്ഥാനക്കയറ്റം നല്‍കും. അദ്ദേഹത്തിന്റെ ധീരമായ നിലപാടിനും ത്യാഗത്തിനും നിസ്വാര്‍ഥതക്കുമുള്ള അംഗീകാരവുമാണ് ഈ നടപടി. കൂടാതെ, രക്തസാക്ഷി മെഡല്‍, ധീരത മെഡല്‍, മിലിട്ടറി ഡ്യൂട്ടി മെഡല്‍, ധീരത ബാഡ്ജ് എന്നിവയും സമ്മാനിച്ചു.

ഇസ്രായേല്‍ ആക്രമണത്തിനിടെ ലഖ്വിയ സേനാംഗങ്ങള്‍ നടത്തിയ ത്യാഗങ്ങളെയും കര്‍ത്തവ്യനിര്‍വഹണത്തിലെ മികവിനെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങില്‍ മെഡലുകള്‍ വിതരണം ചെയ്തു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതില്‍ ലഖ്വിയ അംഗങ്ങള്‍ ത്യാഗപൂര്‍ണമായ ഇടപെടലുകള്‍ നടത്തിയിരുന്നു.

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയ അംഗമായ വാറന്റ് കോര്‍പറല്‍ ബദര്‍ സാദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദൊസരി രക്തസാക്ഷിയായിരുന്നു. കൂടാതെ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നേരത്തേ, രക്തസാക്ഷിയോടുള്ള സ്മരണക്കായി അല്‍ വക്‌റയിലെ വീടിന് എതിര്‍വശത്തുള്ള സ്ട്രീറ്റ് നമ്പര്‍ (90) അദ്ദേഹത്തിന്റെ പേരും നല്‍കിയിരുന്നു
ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനാ കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ചടങ്ങില്‍ പങ്കെടുത്തു, മെഡലുകള്‍ കൈമാറി. കൂടാതെ, ത്യാഗത്തിന്റെയും ധീരതയും പ്രകടമാക്കിയ ഓഫിസര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മെഡലുകള്‍ നല്‍കാനും തീരുമാനിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026