l o a d i n g

ഗൾഫ്

മിഡില്‍ ഈസ്റ്റിന് ചരിത്രനേട്ടമായി ലോക അക്കാദമിക് ഉച്ചകോടിക്ക് കൗസ്റ്റില്‍ സമാപനം

Thumbnail
Publisher By     എ.എം. സജിത്ത്
October 12, 2025

ജിദ്ദ- ഉന്നത വിദ്യാഭ്യാസ രംഗത്തെ ആഗോള ഉച്ചകോടിയായ ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ വേള്‍ഡ് അക്കാദമിക് സമ്മിറ്റ് 2025 (THEwas) കിംഗ് അബ്ദുള്ള യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ (കൗസ്റ്റ്) ഔദ്യോഗികമായി സമാപിച്ചു. മിഡില്‍ ഈസ്റ്റ് ആദ്യമായാണ് ഇത്രയും വലിയ ഒരു അക്കാദമിക് ഉച്ചകോടിക്ക് വേദിയാകുന്നത്.

ലോകോത്തര സര്‍വ്വകലാശാലാ പ്രസിഡന്റുമാരെയും ചാന്‍സലര്‍മാരെയും ഉന്നത വിദ്യാഭ്യാസ നേതാക്കളെയും ചെങ്കടല്‍ തീരത്തേക്ക് എത്തിക്കാന്‍ സഹായകമായ ഈ ഉച്ചകോടി പ്രൗഢഗംഭീരമായ അന്തരീക്ഷത്തിലാണ് സമാപിച്ചത്. 'സുസ്ഥിര വികസനത്തിന്റെ പ്രചാരകരായി സര്‍വ്വകലാശാലകള്‍' എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നു മൂന്ന് ദിവസത്തെ ഉച്ചകോടി.

28 രാജ്യങ്ങളില്‍നിന്നുള്ള 75 സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 105 പ്രധാന പ്രഭാഷകരും, മൊത്തം 750 ഓളം പ്രതിനിധികളും പങ്കെടുത്തു.

ഉന്നത വിദ്യാഭ്യാസം എങ്ങനെ കണ്ടെത്തലുകള്‍ക്കും, നവീകരണത്തിനും, ആഗോള സ്വാധീനത്തിനും ഊര്‍ജ്ജം പകരുമെന്നതിനെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ചകള്‍ നടന്നത്. സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ നഗരങ്ങള്‍ നിര്‍മ്മിക്കുന്നതിനും, ആരോഗ്യ-നിര്‍മ്മിത ബുദ്ധി മേഖലകളിലെ മുന്നേറ്റങ്ങള്‍ക്കും വേണ്ടിയുള്ള പ്രായോഗിക പരിഹാരങ്ങള്‍ സെഷനുകളില്‍ ചര്‍ച്ചയായി.

സൗദി അറേബ്യയുടെ ആതിഥേയ മര്യാദയും അന്തസ്സും പ്രതിഫലിക്കുന്നതായിരുന്നു ഉച്ചകോടി. പല പ്രതിനിധികളും ആദ്യമായാണ് സൗദി അറേബ്യയില്‍ എത്തുന്നത്.

ഉച്ചകോടിയുടെ വിജയകരമായ സമാപനത്തിന് ശേഷം, കൗസ്റ്റ് തങ്ങളുടെ പ്രഭാഷകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, സംഘാടകര്‍, പങ്കാളികള്‍ എന്നിവര്‍ക്ക് നന്ദി അറിയിച്ചു. സഹകരണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഈ ആഘോഷത്തില്‍ പങ്കെടുത്ത എല്ലാ അതിഥികളോടും തങ്ങള്‍ക്ക് അങ്ങേയറ്റം കടപ്പാടുണ്ടെന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സൗദിയുടെ വിഷന്‍ 2030-ന് അനുസൃതമായി ഗവേഷണം, വികസനം, നവീകരണം എന്നിവയില്‍ കൗസ്റ്റ് വഹിക്കുന്ന സുപ്രധാന പങ്കിനെ ഈ ആതിഥേയത്വം ഊന്നിപ്പറയുന്നതായി അവര്‍ പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026