l o a d i n g

ഗൾഫ്

മനുഷ്യക്കടത്തിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍; ഖത്തറില്‍ പ്രാദേശിക പരിശീലനം ആരംഭിച്ചു

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
October 15, 2025

ദോഹ: മനുഷ്യക്കടത്ത് തടയുന്നതിനായി ഗള്‍ഫ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രാദേശിക പരിശീലന പരിപാടി ഖത്തറില്‍ സംഘടിപ്പിച്ചു. തൊഴില്‍ മന്ത്രാലയത്തിലെ മനുഷ്യക്കടത്ത് വിരുദ്ധ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദേശകാര്യ മന്ത്രാലയത്തിലെ മനുഷ്യാവകാശ വിഭാഗം, അന്താരാഷ്ട്ര തൊഴില്‍ സംഘടന (ILO), അന്താരാഷ്ട്ര കുടിയേറ്റ സംഘടന (IOM) എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ഒക്ടോബര്‍ 12 മുതല്‍ 16 വരെ ദോഹയില്‍ നടക്കുന്ന ഈ പരിശീലനത്തില്‍ ഖത്തറിനൊപ്പം മറ്റ് ജിസിസി അംഗരാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കുന്നു. മനുഷ്യക്കടത്തിനെതിരായ പ്രതിരോധം, സംരക്ഷണം, നിയമനടപടി, ഇരകള്‍ക്ക് പിന്തുണയും പുനരധിവാസവും തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം.

ഖത്തറിന്റെ 2024-2026 ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ പദ്ധതിയുടെ ഭാഗമായാണ്പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെയും സിവില്‍ സമൂഹ സംഘടനകളുടെയും ഏകോപനവും പ്രാദേശിക-അന്താരാഷ്ട്ര പങ്കാളിത്തവും ശക്തിപ്പെടുത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിയമപരമായ സംവിധാനങ്ങള്‍, ആധുനിക അന്വേഷണ രീതികള്‍, ഇരകളെ തിരിച്ചറിയല്‍, പ്രതിരോധ മാര്‍ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തിലുള്ള സെഷനുകള്‍ വിദഗ്ധര്‍ കൈകാര്യം ചെയ്തു.

ഖത്തര്‍ സംഘടിപ്പിച്ച ഈ പരിശീലനം മനുഷ്യാവകാശ സംരക്ഷണത്തിലേക്കുള്ള രാജ്യത്തിന്റെ ഉറച്ച പ്രതിബദ്ധതയെ വീണ്ടും തെളിയിക്കുന്നു. മനുഷ്യക്കടത്ത് എന്നത് മനുഷ്യാഭിമാനത്തിനെതിരായ ഏറ്റവും ഗുരുതരമായ കുറ്റങ്ങളിലൊന്നാണെന്നും അതിനെ നേരിടാന്‍ ദേശീയ, പ്രാദേശിക, ആഗോളതലങ്ങളില്‍ ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026