l o a d i n g

ഗൾഫ്

അബുദാബി നാഷണല്‍ ഹിസ്റ്ററി മ്യൂസിയം ഡിസംബര്‍ 3-ന് തുറക്കും; ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 17, 2025

അബുദാബി: നിര്‍മ്മാണത്തിലെ മികവും ഉള്ളടക്കത്തിലെ അത്യപൂര്‍വതയും കൊണ്ട് ലോകശ്രദ്ധ ആകര്‍ഷിച്ച അബുദാബിയിലെ സായിദ് ദേശീയ മ്യൂസിയം (നാഷണല്‍ ഹിസ്റ്ററി മ്യൂസിയം) ഡിസംബര്‍ 3-ന് പൊതുജനങ്ങള്‍ക്കായി തുറക്കും. സന്ദര്‍ശകര്‍ക്കായി ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

മുതിര്‍ന്നവര്‍ക്ക് 70 ദിര്‍ഹവും യു.എ.ഇ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കും എമിറേറ്റിലെ അധ്യാപകര്‍ക്കും: 35 ദിര്‍ഹവും ആണ് ടിക്കറ്റ് നിരക്ക. കുട്ടികള്‍, വയോധികരായ സ്വദേശികളും താമസക്കാരും, നിശ്ചയദാര്‍ഢ്യക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സൗജന്യമാണ്. രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെ ടൈം സ്ലോട്ടുകളിലാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്.

പുലിറ്റ്‌സര്‍ പ്രൈസ് ജേതാവായ ആര്‍ക്കിടെക്ട് ലോര്‍ഡ് നോര്‍മന്‍ ഫോസ്റ്റര്‍ രൂപകല്‍പ്പന ചെയ്ത ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത് സഅദിയാത്ത് കള്‍ച്ചറല്‍ ജില്ലയിലാണ്. മേഖലയിലെ ഏറ്റവും വലിയ മ്യൂസിയങ്ങളില്‍ ഒന്നായിരിക്കും ഇത്.

ഭൂമിയുടെ ഉത്ഭവം മുതല്‍ ഭാവി ലോകം വരെയുള്ള 13.8 ബില്യണ്‍ വര്‍ഷത്തെ ചരിത്രം അറേബ്യന്‍ കാഴ്ചപ്പാടിലൂടെ ഇവിടെ അവതരിപ്പിക്കും. കാഴ്ചകളെ പ്രചോദിപ്പിക്കുന്ന നിരവധി ഗാലറികളിലൂടെ മ്യൂസിയം സന്ദര്‍ശകരെ കാലത്തിലൂടെ പിന്നോട്ട് കൊണ്ടുപോകും.

67 ദശലക്ഷം വര്‍ഷം പഴക്കമുള്ള ടൈറന്നോസറസ് റെക്‌സ് അസ്ഥികൂടം മ്യൂസിയത്തിലെ അദ്ഭുതങ്ങള്‍ളിലൊന്നാണ്. അല്‍ ഐനിലെ ജബല്‍ ഹഫീത്തില്‍ കണ്ടെത്തിയ, 3 ലക്ഷം വര്‍ഷം പഴക്കമുള്ള ശിലായുഗ ഉപകരണം. 40 വര്‍ഷം മുമ്പ് ഓസ്ട്രേലിയയില്‍ പതിച്ച, 7 ബില്യണ്‍ വര്‍ഷം പഴക്കമുള്ള മുര്‍ഷിസോണ്‍ മെറ്റീയോറൈറ്റ് (നക്ഷത്രപ്പൊടി) എന്നിവയും ആകര്‍ഷകമായ കാഴ്ചയായിരിക്കും സമ്മാനിക്കുക.

ഭൂമിയെ സംരക്ഷിക്കുന്നതിനായി യുവതലമുറയെ പ്രചോദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന മ്യൂസിയം, ലോകമെമ്പാടുമുള്ള അമൂല്യമായ അസ്ഥികൂടങ്ങള്‍ക്കും ചരിത്ര വസ്തുക്കള്‍ക്കും യു.എ.ഇയുടെ തലസ്ഥാന നഗരിയില്‍ ഇടമൊരുക്കും. മേഖലയുടെ ഭൗമശാസ്ത്ര ചരിത്രത്തിനും ഇവിടെ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026